തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് തോമസ് ഐ സക് പറഞ്ഞു. കോവിഡ് പ്രതിസന്ഢിയില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പുറത്തുകടക്കാനുളള മാര്‍ഗങ്ങളാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
നികുതികള്‍ വര്‍ധിപ്പിക്കാത്തതും വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധികളെ സാധ്യതയാക്കുന്ന ബജറ്റായിരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനമാക്കുമെന്നും അഭ്യസ്ഥ വിദ്യര്‍ക്ക്അവസരമൊരുക്കുകയും ചെയ്യും. കൂടാതെ ദാരിദ്ര്യം ഇല്ലാതാക്കുകയും ബജറ്റില്‍ ഐസക് വാദ്ഗാനം ചെയ്യുന്നു.