മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ആദ്യം സത്യവാചകം ചൊല്ലി. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനില്‍ നിന്നാണ് അദ്ദേഹം സത്യവാചകം ഏറ്റുചൊല്ലിയത്
തിരുവനന്തപുരം : ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് രണ്ടാം പിണറായി വിജയന്‍ മന്ത്രിസ ഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഉജ്ജ്വല തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡി യത്തില്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ആദ്യം സത്യവാചകം ചൊല്ലി. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനില്‍ നിന്നാണ് അദ്ദേഹം സത്യവാചകം ഏറ്റുചൊല്ലിയത്. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്. സിപിഎം ജനറല്‍ സെക്രട്ടറിയായ സീതാറാം യെ്ച്ചൂരിക്ക് ഹസ്തദാനം നല്‍കിയ ശേഷമാണ് വേദിയിലേക്ക് പ്രവേശിച്ചത്.
രണ്ടാമതായി സി പി ഐ നേതാവും മുന്‍ ചീഫ് വിപ്പുമായ കെ രാജന്‍ സത്യപ്രതിജ്ഞ ചെയ്തു. റവ ന്യൂ മന്ത്രിയായാണ് അദ്ദേഹം അധികാരമേറ്റത്. പിന്നീട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിന്‍ ജലവിഭവ വകുപ്പിന്റെ നാഥനായി സ്ഥാനമേറ്റു. ദൈവനാമത്തി ലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ഉച്ചക്കു ശേഷം 2.50 ന് നവകേരള ഗീതാഞ്ജലി അവതരണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാ യത്. 1957 മുതല്‍ പിണറായി വിജയന്‍ സര്‍ ക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ മുന്നേറ്റം വിവരിക്കുന്ന വീഡിയോയാണ് നവകേരള ഗീതാഞ്ജലി. മമ്മൂട്ടിയാണ് വീഡിയോ അവതരി പ്പിച്ചത്.എ ആര്‍ റഹ്മാന്‍, യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത തുടങ്ങിയ ഗായകരും മോഹന്‍ലാല്‍, ജയറാം തുടങ്ങിയ സിനിമാ നടന്മാരും ഗീതാഞ്ജലിയില്‍ വെര്‍ച്വലായി പങ്കാളിയായി.
പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളി, എംഎ ബേബി, കോടിയേരി ബാലകൃഷ്ണന്‍, സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി പ്രമുഖ ഇടതുമുന്നണി നേതാക്കന്മാരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.
എംവി ഗോവിന്ദന്‍- തദ്ദേശഭരണം, എക്‌സൈസ്, കെ രാധാകൃഷ്ണന്‍-ദേവസ്വം, പിന്നോക്കക്ഷേമം, പി രാജീവ്-വ്യവസായം നിയമം, കെഎന്‍ ബാലഗോപാല്‍- ധനം, വിഎന്‍ വാസവന്‍- സഹകരണം, രജി സ്‌ട്രേഷന്‍, സജി ചെറിയാന്‍- ഫിഷറിസ്, സാംസ്‌കാരികം, വി ശിവന്‍കുട്ടി- തൊഴില്‍, പൊതുവി ദ്യാഭ്യാസം, പ്രൊഫ. ആര്‍ ബിന്ദു- ഉന്നതവിദ്യാഭ്യാസം, പിഎ മുഹമ്മദ് റിയാസ്- പൊതുമ രാമത്ത്, വീണ ജോര്‍ജ്- ആരോഗ്യം, വി അബ്ദുറഹിമാന്‍- പ്രവാസി കാര്യം, ന്യൂനപക്ഷക്ഷേമം, കെ കൃഷ്ണന്‍ കുട്ടി- വൈദ്യുതി, റോഷി അഗസ്റ്റിന്‍- ജലവിഭവം, അഹമ്മദ് ദേവര്‍ കോവില്‍- തുറമുഖം, ആന്റണി രാജു- ഗതാഗതം, എകെ ശശീന്ദ്രന്‍-വനം, ജെ ചിഞ്ചു റാണി- മൃഗസംരക്ഷണം, ക്ഷീരവികസനം, കെ രാജന്‍- റവന്യൂ, പി പ്രസാദ്- കൃഷി, ജിആര്‍ അനില്‍- ഭക്ഷ്യം എന്നിങ്ങനെയാണ് മന്ത്രിമാരുടെ വകുപ്പുകള്‍.











