മട്ടന്നൂര്‍ സീറ്റില്‍ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടര്‍ച്ചയായി മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ ആസൂത്രിത നീക്കം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ കണ്ണൂരില്‍ നിന്നുള്ള ചിലര്‍ നടത്തിയതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെ ടുത്താതിരിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാ ന സെക്രട്ടറിയേറ്റില്‍ കണ്ണൂരില്‍ നിന്നുളള ചിലര്‍ ശൈലജയെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കാ ന്‍ ശ്രമം നടത്തിയതായി ഒരു മലയാളം വാര്‍ത്താ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മട്ടന്നൂര്‍ സീറ്റില്‍ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടര്‍ച്ചയായി മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ ആസൂത്രിതമായ നീക്കം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെ ക്രട്ടേറിയറ്റില്‍ കണ്ണൂരില്‍നിന്നുള്ള ചിലര്‍ നടത്തിയതായാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎം മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാ വരും പുതുമുഖങ്ങളാകട്ടെ എന്ന നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ത്തിയത് പിന്നില്‍ ശൈലജയെ മന്ത്രി സ്ഥാനത്തേക്ക് വരുന്നതിനെ തടയിടുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ടേം നിബന്ധന നടപ്പാക്കിയതു പരക്കെ അംഗീകരിക്കപ്പെ ട്ടതിനു തെളിവാണ് പാര്‍ട്ടിക്കുണ്ടായ വന്‍ വിജയം. അതേ മാതൃകയില്‍ മന്ത്രിസഭയിലും പാര്‍ട്ടിയു ടെ മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്നുമായിരുന്നു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിര്‍ ദേശമത്രെ.
ശൈലജയ്ക്കു പുറമെ എ.സി. മൊയ്തീനെയും ഈ വാദത്തിലൂടെ ചിലര്‍ ഉന്നം വച്ചിരുന്നു. നിയമസഭ യിലേക്ക് നാലാം വട്ടം തിരഞ്ഞെടുക്ക പ്പെടുന്ന മൊയ്തീനും കഴിഞ്ഞ തവണ ആദ്യമായാണു മന്ത്രിയാ യത്. സ്ഥാനാര്‍ഥിത്വത്തിലെ തലമുറമാറ്റം മന്ത്രിസഭയിലും പ്രതിഫലിക്കണ മെന്നാണു സിപിഎമ്മി ല്‍ ഉടലെടുത്തിട്ടുള്ള ധാരണ. പുതിയ മന്ത്രിസഭയില്‍ അംഗങ്ങളായ നിലവിലെ മന്ത്രിമാരെയെല്ലാം നിലനിര്‍ത്തണോ, അതല്ല കേന്ദ്രകമ്മിറ്റിയംഗം ശൈലജ ഒഴികെ മറ്റെല്ലാവരെയും പൊതുമാനദ ണ്ഡം അടിസ്ഥാനമാക്കി മാറ്റണോ എന്നതാണു പാര്‍ട്ടിയില്‍ ഇനി തീരുമാനിക്കാനുള്ളത്.
ശൈലജയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിനെതിരെ തിരുവനന്തപുരം ജില്ല യില്‍ നിന്നു മത്സരിപ്പിക്കണമെന്ന നിര്‍ദേശവുമായി നേരത്തെ രംഗത്തു വന്നതും ഇതേ വിഭാഗം തന്നെയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. മട്ടന്നൂരില്‍ മികച്ച ഭൂരിപക്ഷത്തോടെ യാണ് ശൈലജ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയെ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവര്‍ പരാജയപ്പെടുത്തി യത്. 2016ല്‍ കൂത്തുപറമ്പില്‍ മത്സരിച്ച ശൈലജ ഇത്തവണ മട്ടന്നൂരിലും വിജയം ആവര്‍ത്തിച്ചത് അവരുടെ ജനസമ്മതിയെ സൂചിപ്പിക്കു ന്നു. നിപ്പ, കോവിഡ്, പ്രളയ ദുരന്തങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകശ്ര ദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരുവേള മുഖ്യമന്ത്രി സ്ഥാനത്തേ ക്ക് ശൈലജയ പരിഗണിക്കണ മെന്നു പോലും സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി തന്നെ ഈ ചര്‍ച്ചയ്ക്കു വിലങ്ങിട്ടതായാണ് സൂചന. പുതുമുഖങ്ങളെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടിയില്‍ ഏതാ ണ്ടു ധാരണയുണ്ട്. അക്കൂട്ടത്തില്‍ ശൈല ജയെക്കൂടി ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മി റ്റിയംഗം ചര്‍ച്ച നടത്തിയത്.