കുവൈത്തില്‍ നിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി. ഡിസംബര്‍ എട്ടുമുതല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം പുറ ത്തുവിട്ടത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി. ഡിസംബര്‍ എട്ടു മു തല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം പുറത്തു വി ട്ടത്. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യ ത്തേക്ക് തിരിച്ചയച്ചത്. താമസ നിയമലംഘകര്‍ ആണ് ഇവയില്‍ ഏറെയും.
അനധികൃതമായി ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിയവരും,ലൈസന്‍സില്ലാതെ വാഹനമോ ടി ച്ച വരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസ്സബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് എന്നിവരുടെ നിര്‍ദേ ശ പ്രകാരം സെപ്റ്റംബര്‍ മുതല്‍ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.
ഓരോ മാസവും രണ്ടായിരത്തിലേറെ ആളുകളെയാണ് നാടുകടത്തുന്നത്. താമസ നിയമലംഘകരെ പിടി കൂടാന്‍ സെപ്റ്റംബറില്‍ ആരംഭിച്ച പരിശോധന കാമ്പയിന്‍ പിടിയിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമി ല്ലാത്തതിനാല്‍ താത്കാലികമായി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ നാട് കടത്തല്‍ കേന്ദ്രത്തില്‍ ആളൊഴി ഞ്ഞു തുടങ്ങിയതോടെ ഒറ്റപ്പെട്ട രീതിയില്‍ പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 472 പേരെയാണ് പരിശോധനയിലൂടെ പിടികൂടിയത്.