സ്ഥിരം സമിതി കൂടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
പാലാ: നഗരസഭയില്‍ ഭരണ പക്ഷത്തെ സിപിഎം- കേരളകോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ തമ്മി ല്‍ കയ്യാങ്കളി. സ്ഥിരം സമിതി കൂടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ആണ് സംഘര്‍ഷത്തില്‍ കലാ ശിച്ചത്. ഇരുപക്ഷത്തേയും കൗണ്‍സിലര്‍മാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തുടക്കം മുതല്‍ തന്നെ സിപിഎം- കേരളകോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ പലകാര്യങ്ങളിലും ഭിന്നതയുണ്ടാ യിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടുന്നതി ലെ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
ഇന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ നേരത്തെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍ന്നതിലെ പ്രശ്‌നം ഉന്ന യിച്ചായിരുന്നു തര്‍ക്കം. സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടമാണ് പ്രശ്‌നം ഉന്നയിച്ചത്. എന്നാല്‍ ബിനുവിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. നഗരസഭാ തീരുമാനം സിപിഎം കൗണ്‍സിലര്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കേരള കോണ്‍ഗ്രസ് കൗണ്‍ സിലര്‍മാരുടെ ആരോപണം. കയ്യാങ്കളിയില്‍ ബിനു പുളിക്കക്കണ്ടത്തിനും, കേരളാ കോണ്‍ഗ്ര സിന്റെ ബൈജു കൊല്ലംപറമ്പിലിനും മര്‍ദ്ദനമേറ്റു. മറുവശത്തുള്ളവരാണ് പ്രശ്‌നങ്ങള്‍ തുടങ്ങി യതെന്ന് ഇരുപക്ഷവും ആരോപിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള കോണ്‍ഗ്രസ് മാണി വഭാഗത്തിന്റെ സഹായത്തോടെ പാലാ നഗരസഭ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തത്.പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.











