സൂരജിന്റെ ഹര്‍ജിക്കെതിരെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാ ങ്മൂലം നല്‍കിയിരുന്നു. അഴിമതിയില്‍ ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമാ ണെന്ന് ചൂണ്ടിക്കാട്ടി യായിരുന്നു വിജലന്‍സ് സത്യാവാങ്മൂലം നല്‍കിയിരുന്നത്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാ ക്ക ണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് നല്‍കിയ ഹര്‍ജി ഹൈ ക്കോടതി തള്ളി. സൂരജിന്റെ ഹര്‍ജിക്കെതിരെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഹൈക്കോടതി യില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഴിമതിയില്‍ ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജലന്‍സ് സത്യാവാങ്മൂലം നല്‍കിയിരുന്നത്. വിജിലിന്റെ വാദം പരിഗ ണിച്ച കോടതി സൂരജിന്റെ ഹരജി തള്ളുകയായിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങാതെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ടി ഒ സൂരജി ന്റെ വാദം. അനുമതിയില്ലാതെ തനിക്കെതിരെ രജി സ്റ്റ ര്‍ ചെയ്ത കേസ് നിലനില്‍ക്കുകിയില്ലെന്ന് സൂരജ് ചൂണ്ടിക്കാട്ടി. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ചാ ണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു കേസ് നിലനില്‍ക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.
മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതി വന്നത് 2018 ലാണെന്നും കേസിനാസ്പദമായ സംഭവം നട ന്നത് 2016 ലാണെന്നും മുന്‍കൂര്‍ അനുമതി വേണമവമെന്ന വാദം നിലനില്‍ക്കില്ലെന്നു വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.











