മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്. ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഏഴു കിലോയില ധികം സ്വര്‍ണവും പണവും കവര്‍ന്നു
പാലക്കാട്: പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു. മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്. ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഏഴു കി ലോയിലധികം സ്വര്‍ണവും പണവും കവര്‍ന്നു.
ഇന്നു രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. പണയം വെച്ച് ഏഴര കിലോ സ്വര്‍ണവും 18,000 രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ സ്‌ട്രോങ് റൂം തകര്‍ത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്ക് അടച്ചു പോയതായിരുന്നു. ശനിയും ഞായറും ലോക്ക് ഡൗണായതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയ പ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിഞ്ഞത്. ലോക്കറില്‍ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളെല്ലാം കവര്‍ച്ചക്കാര്‍ കൊണ്ട് പോയെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
സിസിടിവിയുടെ വയര്‍ മുറിച്ച നിലയിലാണ്. സിസിടിവിയുടെ മെമ്മറി കാര്‍ഡും മോഷണം പോയ തായി സൂചന. രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്.











