വനിതാ ഹോസ്റ്റലിന് സമീപം പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭ വത്തില്‍ അപക ടമാണ് മരണ കാരണമെന്ന കഥ ചമച്ചത് പൊലീസുകാരന്. മുഖ്യപ്ര തി ഫിറോസിന്റെ സഹോദരനും പൊലീസുകാരനുമായ റഫീക്കിനെ ഇന്നലെ രാത്രി പൊ ലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് : വനിതാ ഹോസ്റ്റലിന് സമീപം പുതുപ്പള്ളി സ്വദേശി അനസിനെ അ ടിച്ചു കൊന്ന സംഭവത്തില്‍ അപകടമാണ് മരണകാരണമെന്ന കഥ ചമച്ചത് പൊലീസു കാരന്. മുഖ്യപ്രതി ഫിറോസിന്റെ സഹോദരനും പൊലീസുകാര നുമായ റഫീക്കിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയുടെ സഹോദരനായ പൊലീ സുകാരനാണ് അപകടമാക്കിതീര്ക്കാന് ഗൂഢാലോചന നടത്തിയത്.
പാലക്കാട് പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് റഫീഖിനെ അ റസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാവോയിസ്റ്റ് വിരുദ്ധ ദൗത്യസംഘത്തിലെ അംഗം കൂടിയാണ് ഇയാള്‍.
അനസിനെ അടിച്ചുകൊന്ന ഫിറോസ്, സഹോദരന് കൂടിയായ റഫീക്കിനൊപ്പമാണ് ബൈക്കില്‍ സം ഭവ സ്ഥലത്തെത്തിയത്. ബൈക്കില്‍ നിന്നിറങ്ങി അനസിനെ കൈയില്‍ കരുതിയിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഫിറോസ് അടിച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിക്ടോറിയ കോളജിന് മുന്നില്‍വെച്ചാണ് അനസിനെ ഇവര്‍ മര്‍ദിച്ചത്.
എന്നാല്‍ ബൈക്കില്‍ നിന്ന് റഫീക്ക് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഫിറോസ് ബാറ്റ് കൊണ്ട് അനസി നെ തല്ലി വീഴ്ത്തി. ഈ സാഹചര്യത്തിലാണ് റഫീക്കിനെതിരെ നടപടി എടുക്കാന്‍ പൊലീസ് സംശയിച്ച ത്. എന്നാല്‍ ഫിറോസിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് റഫീക്കിന്റെ പങ്ക് വ്യക്തമായ തോടെ അറസ്റ്റിലേക്ക് നീങ്ങി.










