സംസ്ഥാനത്ത് അടുത്ത വര്‍ഷം പ്ലാസ്റ്റിക് അധിഷ്ടിത വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍(കെ.പി.എം.എ) തീരുമാനി ച്ചു. പാലക്കാട്ട് പാര്‍ക്കിനായി ഭൂമി കണ്ടെത്തി. 2023ല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുമെന്ന് ഭാര വാഹികള്‍ അറിയിച്ചു
കൊച്ചി: സംസ്ഥാനത്ത് അടുത്ത വര്‍ഷം പ്ലാസ്റ്റിക് അധിഷ്ടിത വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ കേരള പ്ലാ സ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍(കെ.പി.എം.എ) തീരുമാനിച്ചു. പാലക്കാട്ട് പാര്‍ക്കിനായി ഭൂമി കണ്ടെത്തി. 2023ല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അസോസിയേഷന്റെ രജത ജൂബിലി സമ്മേളനത്തിലാണ് പ്രഖ്യാപനം. 1500 ലധികം ചെറുകിട,വന്‍കിട വ്യവസായികള്‍ അസോസിയേഷനില്‍ അംഗങ്ങ ളാണ്.സര്‍ക്കാരിന്റെ പുതിയ വ്യവസായ നയത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന താണ് വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള തീരുമാനമെന്ന് രജത ജൂബിലി ആ ഘോഷ വും അവാര്‍ഡ് ദാന സമ്മേളന വും ഉദ്ഘാടനം ചെയ്ത വ്യവസായമ ന്ത്രി പി. രാജീവ് പറഞ്ഞു. പ്ര കൃതി, മനു ഷ്യന്‍, വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. വ്യവസായ പാര്‍ക്കിനായി സംരം ഭകര്‍ ഓഫി സുകള്‍ കയറിയിറങ്ങാതെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ മതി യെന്നതാണ് നയ ത്തിന്റെ പ്ര ത്യേകത.
കെ.പി.എം.എ സംസ്ഥാന പ്രസിഡന്റ് എം.എസ് ജോര്‍ജ് അദ്ധ്യക്ഷത വഹി ച്ചു. വ്യവസായ വകുപ്പ് പ്രിന്‍ സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മലിനീകരണ നിയ ന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എ.ബി പ്രദീപ്കുമാര്‍, ക്ലീന്‍ കേരള എം.ഡി ജി.കെ സുരേഷ് കുമാര്‍, എ.എം.ടി.ഇ.സി ചെയര്‍മാനും ഓള്‍ ഇന്ത്യ പ്ലാസ്റ്റിക്ക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഗവേണിംഗ് കൗണ്‍ സിലുമായ അരവിന്ദ് മേത്ത, ഓള്‍ ഇന്ത്യ പ്ലാസ്റ്റിക്ക് മാനുഫാക്ചേഴ്സ് അസോ സിയേഷന്‍ പ്രസിഡന്റ് മയൂര്‍ ഡി. ഷാ,കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് എ. നിസറുദ്ദീന്‍, പ്ലാസ്റ്റ് ഇന്ത്യ ഫൗണ്ടേഷന്‍ മെമ്പര്‍ ഹരി റാം താക്കൂര്‍, കെ.പി.എം.എ ജനറല്‍ സെക്രട്ടറി ജെ. സുനില്‍, ട്രഷറര്‍ ഇ. സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ്, സെക്രട്ടറി പി. അരുണ്‍കുമാര്‍, മുന്‍ പ്രസിഡന്റുമാരായ എം.എം റഷീദ്, പി.ജെ മാത്യു, പ്രൊഫ.എം.ടി തോമസ്, അലോക് കുമാര്‍ സാബു, ജോസഫ് സാന്‍ഡര്‍, ബാലകൃഷ്ണ ഭട്ട് എന്നിവര്‍ സംസാരിച്ചു.