തൃപ്പൂണിത്തറ :പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് വിഷൻ 2030 ഉദ്‌ഘാടനം ചെയ്തു.
മെഡിക്കൽ, ടെക്നിക്കൽ, സർവീസ് ഡിവിഷനുകൾ പ്രവർത്തനമാരംഭിച്ചു”. തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് വിഷൻ 2030 പദ്ധതി പ്രകാരം ഞാറാഴ്ച രാവിലെ 9 മണിക്ക് പറക്കടത്തു കോയിക്കൽ ട്രസ്റ്റ് സപ്പോർട്ട് ട്രസ്റ്റിന്റെ ചെയർപേഴ്സൺ ശ്രീമതി പി. കെ. ഉഷാദേവി, ശ്രീനിലയം, പാറക്കടത്തു കോയിക്കൽ ട്രസ്റ്റിൽ വച്ച് ഉദ്‌ഘാടനം നിർവഹിച്ചു.
വിഷൻ 2030 യെ ക്കുറിച്ച് ട്രസ്റ്റ് സെറ്റ്‌ലർ പി. കെ. സജിത്ത് കുമാർ പ്രബന്ധം അവതരിപ്പിച്ചു. അടുത്ത 10 വർഷക്കാലത്തെ വൈദ്യ, സാങ്കേതിക, നൈപുണ്യ, സേവന മേഖലകളിലെ ട്രസ്റ്റിൻറ്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ വിവിധ ഡിവിഷനുകളും സ്‌പോർട് സെന്ററിന്റെ കീഴിൽ പ്രത്യേകം വിഭാവനം ചെയ്തിട്ടുണ്ട്.
ടെക്നിക്കൽ ഡിവിഷൻ ഉദ്‌ഘാടനം ട്രസ്റ്റ് പ്രസിഡണ്ട് ശ്രീമതി പി. കെ. ജയശ്രീ പരമേശ്വരനും, സർവീസ് ഡിവിഷൻ ഉദ്‌ഘാടനം ട്രസ്റ്റ് സെക്രട്ടറി ശ്രീ പി. കെ. ജയകുമാറും, മെഡിക്കൽ ഡിവിഷൻ ഉദ്‌ഘാടനം ട്രസ്റ്റ് ട്രഷറർ ശ്രീമതി പി. കെ ശ്രീദേവിയും നിർവഹിച്ചു.
ടെക്നിക്കൽ ഡിവിഷൻറ്റെ പ്രവർത്തനങ്ങളെക്കുറിച്ചും അടുത്ത 10 വർഷക്കാലത്തെ പദ്ധതികളെക്കുറിച്ചും ട്രസ്റ്റ് ചെയർമാൻ പി. കെ ശ്രീകുമാറും, സർവീസ് ഡിവിഷൻന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അടുത്ത 10 വർഷക്കാലത്തെ പദ്ധതികളെക്കുറിച്ചും ട്രസ്റ്റ് ജോയിൻറ് സെക്രട്ടറി പി. കെ സഞ്ജയ് വർമ്മയും, മെഡിക്കൽ ഡിവിഷന്റെ പ്രവർത്തന സാധുതകളെക്കുറിച്ചും, അടുത്ത 10 വർഷക്കാലത്തെ പദ്ധതികളെക്കുറിച്ചും വിശദമായ രൂപ രേഖ ട്രസ്റ്റ് കമ്മിറ്റി അംഗം ഡോക്ടർ . കിഷോർ കുമാർ, ഡോക്ടർ ശാരിക വർമ്മ എന്നിവർ അവതരിപ്പിക്കുകയും ചെയ്തു.
അഡ്വ. കെ. ജയവർമ്മ (Director, NAFCUB, New Delhi), ശ്രീ. ഗിരീഷ് വർമ്മ (മുൻ കൊച്ചി ക്ഷത്രിയ സമാജം പ്രസിഡണ്ട് ), ശ്രീ. ആർ. ആർ. വർമ്മ (സെക്രട്ടറി, കൊച്ചി ക്ഷത്രിയ സമാജം), ശ്രീ മാർത്താണ്ഡ വർമ്മ (ട്രഷറർ, തിരുമടക്കു ക്ഷേത്രം സമിതി) ശ്രീ രാജ് മോഹൻ വർമ്മ (പ്രസിഡണ്ട്, ശ്രീ പൂർണത്രയീശ സംഗീത സഭ), ശ്രീ K വിജയകുമാർ (സെക്രട്ടറി തിരുമടക്കു ക്ഷേത്രം സമിതി), ശ്രീമതി ശകുന്തള ജയകുമാർ (ട്രസ്റ്റ് കമ്മിറ്റി മെമ്പർ) എന്നിവർ ആശംസകൾ നേരുകയും ചെയ്തു.
ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പ്രകാരവും ഓൺലൈൻ മുഖേനയും നടന്നു.










