പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപര വുമായ പുരോഗതി ക്കുവേണ്ടയുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാ ലഗോപാല്‍ പറഞ്ഞു
തിരുവനന്തപുരം : പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്കുവേണ്ടയുള്ള നടപടി സ്വീകരിക്കുമെന്ന് ധനമ ന്ത്രി കെ എന്‍ ബാലഗോപാ ല്‍ പറഞ്ഞു. സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി വണിക വൈശ്യ സംഘം നടത്തിക്കൊണ്ടിരി ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടന്ന വണിക വൈശ്യ സംഘം അവാര്‍ഡ് ദാനവും പ്രതിഭാ സംഗമവും ഉദ്ഘാട നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ അധ്യ ക്ഷനായി.
മന്ത്രി ജി ആര്‍ അനില്‍ അവാര്‍ഡ് ദാനം നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ രാമസ്വാമി ചെട്ടിയാര്‍ ലഹരിവി രുദ്ധ സന്ദേശം നല്‍കി. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. ഉമാപുരുഷോത്തമന്‍ വിവിധ രംഗങ്ങ ളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. ജനറല്‍ സെക്രട്ടറി എസ് സുബ്രഹ്‌മണ്യന്‍ ചെട്ടിയാ ര്‍, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്ര ട്ടറി ശശികുമാര്‍, രാമചന്ദ്രന്‍ ചെട്ടിയാര്‍, എസ് തങ്കപ്പ ന്‍ ചെട്ടിയാര്‍, എ മണികണ്ഠന്‍, സി വി ഹരിലാല്‍, എല്‍ രത്‌നമ്മാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.