സിപിഎം സമ്മേളനങ്ങള്‍ നടത്താനായി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തു കയാണെന്ന് രൂ ക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടിപിആര്‍ വളരെ കൂടുതലായിരുന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസര്‍കോട്, തൃശൂര്‍ ജില്ലക ളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പ്ര തിപക്ഷ നേതാവ്
കൊച്ചി : സിപിഎം സമ്മേളനങ്ങള്‍ നടത്താനായി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തുകയാ ണെന്ന് രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടിപിആര്‍ വളരെ കൂടുതലായിരു ന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസര്‍കോട്, തൃശൂര്‍ ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയി ട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടിയാണ് ടിപിആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. മാനദണ്ഡ ങ്ങളില്‍ മാറ്റം വരുത്തിയത് സമ്മേളനം നടക്കുന്ന ജില്ലകളെ ഒഴിവാക്കാനാണ്. പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ നിരീക്ഷണത്തില്‍ പോവാ ത്തത് എന്തുകൊണ്ടാണെന്ന് സതീശന്‍ ചോദിച്ചു. ജില്ലാ സമ്മേളനത്തില്‍ നിന്ന് കോവിഡ് ബാ ധിച്ച നേതാക്കന്‍മാര്‍ മറ്റു ജില്ലകളില്‍ പോയി കോവിഡ് പരത്തുകയാണ്. അഞ്ചുപേര്‍ കൂടി യതിന് കോണ്‍ഗ്രസ് സമരത്തിനെതിരെ കേസെടുത്ത സര്‍ക്കാരാണിത്. സിപിഎമ്മിനും സാ ധാരണക്കാര്‍ക്കും വ്യത്യസ്ത മാനദണ്ഡമാണ് കോവിഡിന്റെ കാര്യത്തിലുള്ളതെന്നും സതീശന്‍ പറഞ്ഞു.
എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ആരോഗ്യ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെ ന്നും മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് പൂര്‍ണനിശ്ചലമാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയി ലെ ഗുരുതരാവസ്ഥ മനസ്സിലാക്കി കാസര്‍കോട് കലക്ടര്‍ ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധി ച്ചുകൊണ്ട് ഉത്തരവ് ഇറക്കി. എന്നാല്‍ മണിക്കൂറുകള്‍ക്കകം കലക്ടറെക്കൊണ്ട് ആ ഉത്തരവ് സിപിഎം പി ന്‍വലിപ്പിച്ചു. ജില്ലകളില്‍ തോന്നുന്ന മാനദണ്ഡങ്ങള്‍ വെച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇത് ജന ങ്ങളെ പരിഹസിക്കലാണ്. കോവിഡ് രോഗബാധ ഇത്രമാത്രം ഉണ്ടാക്കുന്നതിന് പ്രധാനകാരണമായി സിപി എം സമ്മേളനങ്ങള്‍ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് ഏകെജി സെന്ററില്‍
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന കാസര്‍കോട് 36 ഉം, തൃശൂരില്‍ 34 ഉം ആണ് ടിപി ആര്‍. കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ട സ്ഥലങ്ങളാണ്. എന്നാല്‍ സമ്മേളനങ്ങള്‍ക്ക് വേണ്ടി ഈ രണ്ടു ജില്ലകളെയും എ,ബി,സി കാറ്റഗറികളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഏകെജി സെന്ററില്‍ നിന്നാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്.