തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തിയ 300 പേരെ ജലം തളിച്ചതിന് ശേഷം തൃണമൂല്‍ തിരിച്ചെടുത്തു
കൊല്‍ക്കത്ത: ബിജെപിയില്‍ നിന്ന് തിരിച്ചെത്തിയവരെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തിയ 300 പേരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചെടു ത്തു. ഗംഗാ ജലം തളിച്ചതിന് ശേഷമാണ് ഇവരെ തിരികെയെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പി ലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവ ര്‍ത്തകരുടെ തിരിച്ചുപോക്ക് തുടരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഓഫിസിന് മുന്നില്‍ തങ്ങളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം അരങ്ങേറിയത്.
ബിജെപിയില്‍ പോയതുകൊണ്ടുള്ള അശുദ്ധി മാറ്റാനാണ് പുണ്യജലം തളിച്ചതെന്ന് തൃണമൂണ്‍ നേ താവ് തുഷാര്‍ കാന്തി മൊണ്ഡല്‍ പറഞ്ഞു. ബിജെപി അവരുടെ വര്‍ഗീയ വിഷചിന്തകളില്‍ പ്രവര്‍ ത്തകരുടെ മനസില്‍ കുത്തി വച്ചിട്ടുണ്ടാകുെമന്നും അത് പോകാനാണ് ഗംഗാജലം തളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയിയും മകന്‍ ശുഭ്രാംശു റോയിയും ദിവസങ്ങ ള്‍ക്ക് മുന്‍പ്് തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്ന് രജീബ് ബാനര്‍ജി, ദിപേന്ദു ബിശ്വാസ് തുടങ്ങിയ നേതാക്കളും ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോരട്ടുകള്‍. ബിജെ പിയില്‍ പോയതിന് പരസ്യമായി മാപ്പ് അപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയ സംഭവവുമുണ്ടായി.











