സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മന്ത്രിക്കെതിരെ നല്‍കിയ പരാതിയില്‍ ലോക്കല്‍ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പരാതി ക്കാ രി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു പരാതി നല്‍കി
ആലപ്പുഴ: പാര്‍ട്ടി നടത്തിയ അനുനയ നീക്കങ്ങള്‍ അവഗണിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗ ത്തിന്റെ ഭാര്യ മന്ത്രി ജി സുധാകരനെതിരെ വിട്ട് വീഴ്ചയില്ലാത്ത പൊലീസ് നടപടിയുമായി മുന്നോട്ട്. തിങ്കളാഴ്ചക്കകം പൊലിസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അവര്‍ വ്യക്ത മാക്കി. വ്യക്തിപരമായി അധിക്ഷേപിച്ചെന്നും സ്തീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി യെന്നും ചൂണ്ടിക്കാട്ടി അമ്പലപ്പുഴ പൊലിസിലായിരുന്നു ആദ്യം പരാതി നല്‍കിയത്. എന്നാല്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ല സംഭവമെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിച്ചില്ല.
പരാതി നല്‍കി അഞ്ച് ദിവസം ആയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് യുവതി പറയുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അമ്പലപ്പുഴ, ആലപ്പുഴ സ്റ്റേഷനുകളില്‍ പരാതി തട്ടി കളിക്കുകയാണെന്നാണ് ആക്ഷേപം. ലോക്കല്‍ പൊലിസില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരിക്കുന്നത്. അനുകൂല തീരുമാനം ഉണ്ടയില്ലെങ്കില്‍ കോടതിയില്‍ സ്വകാര്യ അന്യയായം ഫൈല്‍ ചെയ്യാന്‍ ആണ് പരാതിക്കാരിയുടെ തീരുമാനം.
ഇന്നലെ വൈകിട്ടോടെയാണ് യുവതി ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ജി സുധാകരന്റെ വാര്‍ത്താ സമ്മേളനം നടന്ന സ്ഥലം ഉള്‍പ്പെടുന്ന ആലപ്പുഴ സൗത്ത് സ്റ്റേഷനിലേക്ക് പരാതി കൈമാറി. അതേസമയം മൊഴിയെടുക്കാന്‍ പൊലിസ് തയ്യാറായിട്ടില്ലെന്ന് യുവതി പറയുന്നു. തിങ്കളാഴ്ച വരെ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം.
അതേസമയം, മന്ത്രിക്കെതിരെ നല്‍കിയ പരാതിയില്‍ വാര്‍ത്ത സമ്മേളതിന്റെ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.