മോഡലുകള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടി യിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നശിപ്പിച്ചത് രഹസ്യ ഇടപാടുകള്‍ ഒളിപ്പിക്കാനാണെന്ന് പൊ ലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.മോഡലുകള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഫോര്‍ ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നശി പ്പിച്ചത് രഹസ്യ ഇടപാടുകള്‍ ഒളി പ്പിക്കാനാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോട്ടലില്‍ മദ്യവും മയക്കുമരുന്നും വിളമ്പി. ഹോട്ടലില്‍ ലഹരി ഇടപാടുകള്‍ നടന്നോയെന്ന് അന്വേഷിക്ക ണം.ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് സംശയമുണ്ടെന്നും കോടതിയില്‍ സമ ര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.കേസിലെ രണ്ടാം പ്രതിയായ ഹോട്ടല്‍ ഉടമ റോയി ജോസഫ് വയ ലാട്ട് യുവതികള്‍ അടക്കമു ള്ളവര്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയതായി പൊലീസ് ആരോപിക്കു ന്നു. ഇതു മറച്ചുവെക്കാനാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും റോയിയും ഹോട്ടല്‍ ജീവനക്കാരായ പ്രതികളും ചേര്‍ന്ന് നശിപ്പിച്ചത്. ഡിവിആര്‍ കണ്ണങ്കര പാലത്തില്‍ നിന്നും കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.ഹോട്ടലില്‍ നിന്നും ഡിവി ആര്‍ മാറ്റിയശേഷം കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് സ്ഥാപിക്കുകയും ചെയ്തു. ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും റിപ്പോ ര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യുവതികളെ ഹോട്ടലില്‍ തങ്ങാന്‍ ഉടമ റോയിയും വ്യവസായി സൈജുവും നിര്‍ബന്ധിച്ചു. അവരുടെ താ ത്പര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ വഴക്കുണ്ടാവുകയും മിസ് കേ രള അടങ്ങുന്ന സംഘം രാത്രി 12.30 ഓടെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി.ഹോട്ടലിന് പുറത്തുവെച്ചും റോയിയും മറ്റുള്ളവരും യുവതികളോട് ഹോട്ടലില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ വഴങ്ങാതെ യുവതികള്‍ കാറില്‍ ഹോട്ടലിന് പുറ ത്തേക്ക് പോയി. തൊട്ടുപിറകെ, സൈജു ഓഡി കാറില്‍ യുവതികളെ പിന്തുടര്‍ന്നു. സൈജു പിന്തുടരു ന്നത് കണ്ട റഹ്‌മാന്‍ കുണ്ടന്നൂരില്‍ വെച്ച് കാര്‍ നിര്‍ത്തി.
ഇവിടെ വച്ചും ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കാമെന്ന് സൈജു പറഞ്ഞു. ഇതേച്ചൊല്ലിയും തര്‍ക്ക മുണ്ടായി. തുടര്‍ന്നും സൈജു ഓഡി കാറില്‍ ഇവരെ പിന്തുടര്‍ ന്നു.അമിത വേഗത്തില്‍ ഇരുകാറുകളും പാഞ്ഞു. പലവട്ടം ഇരുകാറുകളും പരസ്പരം മറികടന്നു. ഒടുവില്‍ വൈറ്റില ചക്കരപ്പറമ്പില്‍ വെച്ച് മോഡ ലുകള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപ്പള്ളിയില്‍ വെച്ച് കാര്‍ കാണാതിരുന്നതിനെ തുടര്‍ന്ന് സൈജു തിരികെ അപകടം നടന്ന സ്ഥലത്തെ ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അന്‍സിയുടെ കുടുംബം ആരോ പിച്ചിരുന്നു. ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്തിനെന്ന് കണ്ടെത്തണമെന്ന് അന്‍സിയുടെ അമ്മാവന്‍ നസീമുദ്ദീന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസിലെ സാക്ഷികളെയും പ്രതികളെയും പുതിയ അന്വേഷണ സം ഘം വീണ്ടും ചോദ്യം ചെയ്യും. ഹോട്ടലുടമ റോയ് വയലാറ്റ് ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് ഇന്നലെ ജാ മ്യം ലഭിച്ചിരുന്നു.
മിസ് സൗത്ത് ഇന്ത്യയും മുന്‍ മിസ് കേരളയുമായ അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ് അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരാണ് നവംബര്‍ ഒന്നിന് പുലര്‍ച്ചെ വൈ റ്റില ദേശീയപാതയില്‍ അപകടത്തില്‍ മരിച്ചത്.