പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല. വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെ ല്ലുവിളികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍
തിരുവനന്തപുരം : പ്രതിസന്ധികള്‍ അതിജീവിച്ച് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ഒരിക്കലും പിന്നോട്ടേ ക്കില്ലെന്നും എം വി ഗോവിന്ദന്‍. പാര്‍ട്ടിയ്ക്കുള്ളില്‍ പ്രശ്നങ്ങളില്ല. വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്ന ങ്ങളാണ് വെല്ലുവിളികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തി യ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയുടെ പ്രവര്‍ത്തനം മോശമായിട്ടില്ല. സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയാണ്. പാര്‍ട്ടി തീ രുമാനം അനുസരിക്കുമെന്നും ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മ ന്ത്രിസ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരു മാനമെടുക്കും. കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ അല്ല. അതിനുള്ള ശക്തി കോണ്‍ഗ്രസിനില്ല. എല്ലാവരെ യും നയിക്കുന്നത് പാര്‍ട്ടിയാണ്, വ്യക്തികള്‍ അല്ല. പാര്‍ട്ടിയും സര്‍ക്കാരും ഒരേ നിലയില്‍ മു മ്പോട്ട് പോകു മെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ക്ക് എതിരായ നിലപാടില്‍ പിന്നോട്ടില്ല. ഗവര്‍ണര്‍ എടുക്കുന്ന നിലപാട് ജനാധിപത്യപരവും ഭര ണഘടനാപരവുമായിരിക്കണം. അങ്ങനെയാകാതിരിക്കുന്ന സന്ദര്‍ഭത്തിലാണ് വിമര്‍ശനത്തിന് വിധേ യമാ കുന്നത്. ആ വിമര്‍ശനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാല കൃഷ്ണന്‍ തന്നെ നേരത്തെ വ്യക്തമാക്കി യിട്ടുള്ളതാണ്. ഗവര്‍ണര്‍ ഭരണഘടാനപരമായ ഉത്തരവാദിത്തം നിര്‍വ ഹിക്കുന്നതില്‍ വീഴ്ച വരുത്തുമോയെന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടിയെ
ഒരുക്കുന്നത് സെക്രട്ടറിയുടെ മാത്രം ദൗത്യമല്ല
ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടിയെ ഒരുക്കുന്നത് സെക്രട്ടറിയുടെ മാത്രം ദൗത്യമല്ല. പാര്‍ട്ടി യുടെ മൊത്തം ഉത്തരവാദിത്തമാണ്.കഴിഞ്ഞ ഒരു സീറ്റില്‍ നിന്ന് നല്ല രീതിയിലുള്ള വിജയം നേടും. കൂട്ടായി മാത്രമേ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ പറ്റുള്ളു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കൂ ട്ടായിപ്പോകണം. സര്‍ക്കാരും വികസന സമീപനങ്ങളും പാര്‍ട്ടിയും എല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു പോകും. സിപിഐയുടേത് ആരോഗ്യപരമായ വിമര്‍ശനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങ ളില്‍ വിമര്‍ശനങ്ങ ളുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.