രുചിയുടേയും ഗുണമേന്‍മയുടേയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പരമ്പരാഗത പ്രദര്‍നത്തിന് തുടക്കം.
അബുദാബി : ഈന്തപ്പഴത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദര്‍ശനത്തിന് അല്‍ ദഫ്‌റയില്‍ തുടക്കമായി.
യുഎഇയുടെ പാരമ്പര്യം വിളിച്ചോതുന്ന ലിവ ഈന്തപ്പഴ മഹോത്സവം ഇതര എമിറേറ്റുകളില്‍ നിന്നുള്ളവരെയും ആകര്‍ഷിക്കുന്നു.
നിറങ്ങളുടെ വൈവിധ്യവും വലുപ്പവും ചേര്‍ന്നതാണ് ഈന്തപ്പഴങ്ങളുടെ ശേഖരം. ഈന്തപ്പനയുടെ തന്നെ ഓലകള്‍ കൊണ്ട് നിര്‍മിച്ച കൂടകളിലാണ് പ്രദര്‍ശനം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ തുടങ്ങിയ മേള ആധുനിക കാലഘട്ടത്തിലും പഴമ ചോരാതെയാണ് നടത്തുന്നത്.
അല്‍ദഫ്രയിലെ ലിവ മരുഭൂമിയോട് ചേര്‍ന്നാണ് കൂടാരങ്ങളില്‍ പ്രദര്‍ശനം നടക്കുന്നത്.
ഈന്തപ്പഴ കൃഷി നടത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് മത്സര വിഭാഗവും സംഘടിപ്പിച്ചിട്ടുണ്ട്. 34 ഇനങ്ങളിലായി ആകെ 8 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനങ്ങളും നല്‍കും.












