മോഷണശ്രമത്തിനിടെ വയോധികയുടെ കാല്‍ അറുത്തുമാറ്റി കൊടും ക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു
ജയ്പൂര്‍: വയോധികയുടെ കാല്‍പ്പാദം വെട്ടിമാറ്റി മോഷണം.രാജസ്ഥാനി ലെ ജയ്പൂരിലാണ് സംഭവം. പാദ സരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. ഗുരുതര മായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. വീടിന് സമീപത്ത് സാരമായി പരിക്കേറ്റനിലയി ല്‍ അബോധാവസ്ഥയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു.
അവരുടെ ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്നതായി എഎസ്പി ഗാല്‍റ്റ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ രാജസ്ഥാനിലെ ബുണ്ടി ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 75കാരിയാണ് ആക്രമണത്തിന് ഇരയായത്.സ്ത്രീയുടെ വെള്ളിപാദസാരം മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു വയോധികയുടെ കാല്‍ അറുത്തെടുത്തത്.










