കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ജീവിത കഥ ‘പാടാത്ത യേശുദാസന്‍’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ പ്രകാശനം ചെയ്യും
ന്യൂഡല്‍ഹി: കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ജീവിത കഥ ‘പാടാത്ത യേശുദാസന്‍’ ഇന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍ കേരള ഹൗസില്‍ പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് ശേഷം 2.30ന് നടക്കുന്ന ചടങ്ങില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ജോണ്‍ ബ്രിട്ടാസ് എംപി,വേണു രാജാമണി,സാനു വൈ ദാസ്, ഫാദര്‍ സേവ്യര്‍ വടക്കേക്കര,കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ജീവിത കഥ ആസ്പദമാക്കി സുധീര്‍ നാഥ് രചിച്ച പുസ്തത്തിന് പ്രമുഖ പത്രപ്ര വര്‍ത്തകനും എഴുത്തുകാരനുമായ തോമസ് ജേക്കബാണ് അവതാരിക എഴുതിയിക്കുന്നത്. കവര്‍: വി നോദ് മാന്‍ഗോയിസ്.വിതരണം: എന്‍.ബി.എസ്.

















