സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിനു ഡല്‍ഹിയില്‍ 2000 രൂപ കടന്നു.കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്റെ വില
ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കൂട്ടി. സിലിണ്ടറിന് 266 രൂപയാ ണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിനു ഡല്‍ഹിയില്‍ 2000 രൂപ കടന്നു.കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്റെ വില.
മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 1950 ആയും, കൊല്‍ക്കത്തയില്‍ 2073 രൂപ 50 പൈസയുമായി വര്‍ധിച്ചു. ചെന്നൈയില്‍ 2133 രൂപയാണ് പുതിയ വില. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സി ലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
രാജ്യത്ത് ഇന്ന് ഇന്ധനവിലയും കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പി ച്ചത്. കോഴിക്കോട് പെട്രോള്‍ വില 110 രൂപ 70 പൈസയും ഡീസലിന് 104 രൂപ 13 പൈസയുമായി.