പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാ സ പ്രമേയത്തിന് നാഷണല്‍ അസംബ്ലിയില്‍ അനുമതി നിഷേധിച്ചു. ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേ യത്തില്‍ വോട്ടെടുപ്പ് വേണ്ടെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി . സ്പീക്കര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്ര മേയത്തിന് നാഷണല്‍ അസംബ്ലിയില്‍ അനുമതി നിഷേധിച്ചു. സ്പീക്കര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണ്ടെന്ന് സഭ നിയ ന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. നടകീയ രംഗങ്ങള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് വേണ്ടെന്ന തീരുമാ നം. പിന്നാലെ സഭ പിരിഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയായിരുന്നു ഇന്ന് സഭയില്‍ സ്പീക്കറുടെ ചുമതല വഹിച്ചത്. അദ്ദേഹം അ വിശ്വാസ പ്രമേയ അവതരണത്തിന് അനുമതി നിഷേധിക്കു കയും സഭയില്‍ നിന്നും ഇറങ്ങിപ്പോകുക യുമായിരുന്നു.അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. അ തിനാല്‍ അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. ഇന്നത്തെ സഭയുടെ അജണ്ടയില്‍ നാലാമതായായിരുന്നു ഇമ്രാന്‍ ഖാനെതിരായ അവി ശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നിശ്ചയിച്ചിരുന്നത്.
നിലവിലെ അവസ്ഥ ഇമ്രാന് ആശ്വാസം നല്‍കുന്നതാണ്. 342 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫിന് (പിടിഐ) 155 അംഗങ്ങളാണുള്ളത്. നാഷണല്‍ അ സംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. രണ്ട് ഘടക കക്ഷികള്‍ സര്‍ക്കാര്‍ വിട്ടതോ ടെ പ്രതിപക്ഷ സഖ്യം 175 പേരുടെ പിന്തുണ അവകാശപ്പെടുന്നു. പിടിഐ യിലെ 24 വിമത എംപിമാരെ ഉള്‍പ്പെടുത്താതെയാണിത്.