സാമ്പത്തിക പ്രതിസന്ധിക്കൊപ്പം പൂഴ്ത്തിവെയ്പ്പും ഗോതമ്പ് തുടങ്ങിയ അവ ശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു. ഒരു കിലോ ഗോതമ്പിന് 150 രൂപ യോളമെത്തി
ഇസ്ലാമബാദ് : സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ പാകിസ്ഥാനില്‍ വിവിധ പ്രവശ്യകളില്‍ അവശ്യ സാധനങ്ങള്‍ക്ക് കടുത്ത വിലക്കയറ്റം.സാമ്പത്തിക പ്രതിസന്ധി ക്കൊപ്പം പൂഴ്ത്തിവെയ്പ്പും ഗോതമ്പ് തുടങ്ങി യ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു. ഒരു കിലോ ഗോതമ്പിന് 150 രൂപയോളമെത്തി.
പാകിസ്ഥാനില്‍ ഗോതമ്പിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതെതുടര്‍ന്ന് സാധനങ്ങ ള്‍ വില്‍ക്കുന്ന വ്യാപാര കേന്ദ്രങ്ങളില്‍ വലിയ ആള്‍ക്കൂട്ടങ്ങളും പിടിവലിയുമാണ് വിവിധ ഇടങ്ങളില്‍ നി ന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ, സിന്ധ്, ബലൂചിസ്ഥാന്‍ തുടങ്ങിയ പ്രവശ്യകളിലാണ് ഗോതു മ്പിന് ഉത്പനങ്ങള്‍ക്ക് കുത്തനെ വില കൂടിയത്.
കരിഞ്ചന്തയില്‍ ഇതിലും ഉയര്‍ന്ന വിലയ്ക്കാണ് ധാന്യങ്ങള്‍ വില്‍ക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്ന ഗോതമ്പിനായി ദിവസം മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് എക്‌സ്‌പ്രെസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ചില ഇടങ്ങളില്‍ 160 രൂ പയ്ക്ക് ഒരു കിലോ ഗോതമ്പ് പൊടി വില്‍ക്കുന്നുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടുത്ത വിലക്കയറ്റവും വിദേശനാണ്യശേഖരത്തിലെ കുറവും വിദേശകടബാധ്യതയുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. അതിന് പുറമെ കഴിഞ്ഞ വര്‍ഷം രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രളയം കാര്‍ഷികമേഖ ലയെ തകര്‍ത്തതും തിരിച്ചടിയായി. രാഷ്ട്രീയ രംഗത്തെ അസ്ഥിരതയും പാകിസ്ഥാന്റെ നില പരുങ്ങലിലാ ക്കി. 55,500 കോടി രൂപയാണ് പാകിസ്ഥാന്റെ നിലവിലെ വിദേശനാണ്യ കരുതല്‍ ശേഖരം. ഈ തുക ഒരു മാസത്തെ അവശ്യവസ്തുക്കള്‍ ഇറക്കുമതിക്ക് മാത്രമേ തികയൂ.273 ബില്യണ്‍ ഡോളര്‍ ആണ് രാജ്യത്തിന്റെ പൊതു കടം. ഭക്ഷ്യവിലയില്‍ 56 ശതമാനമാണ് വര്‍ധനവ്. സഹായത്തിനായി സൗദിയെയും ചൈനയെ യും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാന്.