വോട്ടെണ്ണലിന് പിന്നാലെ സംഘര്‍ഷം നടന്ന പശ്ചിമ മിഡ്‌നാപൂരിലെ സന്ദര്‍ശനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമത്തില്‍ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
കൊല്‍ക്കത്ത : കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളില്‍ ആക്ര മണം. ബംഗാളിലെ മേദിനിപൂരില്‍ വെച്ചായി രുന്നു കാര്‍ തകര്‍ത്തത്. വോട്ടെണ്ണലിന് പിന്നാലെ സംഘര്‍ഷം നടന്ന പശ്ചിമ മിഡ്‌നാപൂരിലെ സന്ദര്‍ശനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമത്തില്‍ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് വി മുരളീധരന്‍ ആരോപിച്ചു. ഒരു സംഘം വലിയ വടികളുമായി മുരളീധരന്‍ യാത്ര ചെയ്ത കാറിന് മുന്‍പിലേക്ക് ഓടിവരുന്നത് ദൃശ്യ ത്തില്‍ കാണാം. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സുരക്ഷാവ്യൂഹത്തെ മറികടന്ന് ഒരു സംഘം കാര്‍ ആക്രമിച്ചത് സുരക്ഷാ വീഴ്ചയാണ്.
കാറിന്റെ പുറകിലെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് മിഡ്നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി. മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.