പശ്ചിമബംഗാളിലെ മൂന്നാം ഘട്ടത്തില്‍ 31 സീറ്റുകളിലേക്കുള്ള വോട്ടിങാണ് നടക്കുന്നത്. മൂന്ന് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് ബൂത്തി ലെത്തുന്നത്.
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ റെക്കോഡ് വോട്ടിങ്. ആദ്യത്തെ അഞ്ചുമണിക്കൂറില്‍ മാത്രം 35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മുതല്‍ നല്ല തിരക്കാണ് ഗ്രാമീണ മേഖലയിലും നഗരങ്ങളിലും.
പശ്ചിമബംഗാളിലെ മൂന്നാം ഘട്ടത്തില്‍ 31 സീറ്റുകളിലേക്കുള്ള വോട്ടിങാണ് നടക്കുന്നത്. മൂന്ന് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് ബൂത്തി ലെത്തുന്നത്. ഹൂഗ്ലിയിലെ എട്ട് മണ്ഡലങ്ങളിലേയും ഹൗറയിലെ ഏഴ് മണ്ഡലങ്ങളിലേയും സൗത്ത് 24 പര്‍ഗാനാസിലെ 16 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 205 സ്ഥാനാര്‍ത്ഥികളാണ് വോട്ട് തേടുന്നത്. മണ്ഡലങ്ങളിലെ സുരക്ഷയ്ക്കായി 832 കമ്പനി സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.
പലയിടത്തുമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് എട്ടു ഘട്ടമാക്കാന്‍ കമ്മീഷന്‍ തീരുമാനമെടുത്തത്. രണ്ടാം ഘട്ടത്തില്‍ മമതാബാനര്‍ജിയും എതിരാളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി അടക്കമുളളവരാണ് ജനവിധി തേടിയത്. ഇരുവരും മത്സരിച്ച നന്ദിഗ്രാമില്‍ ഉള്‍പ്പെടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കുറി ഇരട്ടി ജാഗ്രതയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നത്.












