നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളി പ്പെടുത്തലിന്റെ അടി സ്ഥാനത്തില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് വിചാരണ കോടതിയില്‍ അ പേക്ഷ നല്‍കി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രതി ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രന്റെ വെളിപ്പെടുത്തലിലെ പ്രധാന ആരോപണം.
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ട്, നടിയ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീ പിന് ലഭിച്ചു, ജാമ്യത്തിലിറങ്ങിയ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യ ങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രന്‍ കു മാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഈ വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യ പ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ബാലചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് തുരന്വേഷ ണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് വിചാര ണ കോടതിയെ സമീപിച്ചത്. പ്രോ സിക്യൂഷന്‍ ഇതുസംബന്ധിച്ച അപേക്ഷ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം നടിയെ ആ ക്രമിച്ച കേസിലെ നിലവിലുള്ള വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പുതിയ വെളിപ്പെടുത്തലുകള്‍ ദിലീപിന് കുരുക്കാകുമോ ?
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് പുതിയ വെളി പ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡി യോ ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് എങ്ങനെ ലഭിച്ചു എന്ന കാര്യം അന്വേഷിക്കണം. സാക്ഷികളെ സ്വാധീനി ക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപ ണങ്ങളില്‍ അന്വേഷണം നടത്തണമെന്നും പൊലീ സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.











