സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടി സ്ഥാനത്തിലാണ് നടപടി
തിരുവനന്തപുരം : എറണാകുളം പറവൂരില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ട ലില്‍ നിന്നാണ് അല്‍ഫാം ഉള്‍പ്പടെയുള്ള പഴകിയ ഭക്ഷണം പിടികൂ ടിയത്. രാവിലെ നഗരസഭാ അധി കൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത്.
ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്‍പാണ് നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടലില്‍ എത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ മാസ വും റൈസും അധികൃതര്‍ കണ്ടെ ത്തി. വൃത്തിഹീനമായ രീതിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ നഗരസഭാ അധികൃതര്‍ നിര്‍ദേശം നല്‍കി.
അതേസമയം ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത തായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരി ശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇ തി ന്റെയടിസ്ഥാനത്തിലാണ് നടപ ടി.
ചൊവ്വാഴ്ച 189 സ്ഥാപനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ രണ്ട് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വ യ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.











