മഹാരാജാസ് കോളജില്‍ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. പരീക്ഷ എഴു താത്ത ആര്‍ഷോ വിജയിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചതാണ് വിവാദമായത്. ക്രി മിനല്‍ കേസില്‍ പ്രതിയായി ജയിലില്‍ ആയിരുന്നതിനാല്‍ ആര്‍ഷോ മൂന്നാം സെമ സ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ പാസായിരിക്കു ന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം. മഹാരാജാസ് കോളജില്‍ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. പരീക്ഷ എഴുതാത്ത ആര്‍ഷോ വിജയിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചതാണ് വിവാദമായത്. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ മാര്‍ക്ക് രേഖ പ്പെടുത്തിയിട്ടില്ല. എന്നിട്ടും പട്ടിക പ്രകാരം ആര്‍ഷോ പരീക്ഷ പാസായവരു ടെ കൂട്ടത്തിലാണ്. ലിസ്റ്റില്‍ ഇന്റേണല്‍ എക്സ്റ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല.
ക്രിമിനല്‍ കേസില്‍ പ്രതിയായി ജയിലില്‍ ആയിരുന്നതിനാല്‍ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴു തിയിരുന്നില്ല. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ പാസായിരിക്കു ന്നു എന്നാണ് രേഖപ്പെടുത്തിയിരി ക്കു ന്നത്. ഇന്റേണല്‍ എക്സ്റ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ മാര്‍ക്ക്ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. മാര്‍ച്ചിലാണ് പരീക്ഷയുടെ ഫലം വന്നത്. മൂന്നാം സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റില്‍ ആര്‍ക്കിയോളജിക്ക് ആര്‍ഷോയ്ക്ക് പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ പാസ്ഡ് എന്നും ലിസ്റ്റില്‍ രേഖപ്പെടുത്തി യിരിക്കുന്നു.
അതേസമയം, സംഭവിച്ചത് സാങ്കേതിക പിഴവാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദമായ പരിശോധന നടത്തുമെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എ ന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാ ക്കുന്നത്. അവരുടെ സോഫ്റ്റ് വെയറിലെ വീഴ്ചയാണിതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എസ്എഫ്ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തികുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി.











