കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും വിലപ്പെട്ട രേഖകളും പി.എസ്.സി സര്‍വറില്‍ നിന്ന് നഷ്ടമായ സംഭവത്തില്‍ പി.എസ്.സി സെക്രട്ടറി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷയുടെ ഉത്തര ക്കടലാസുകള്‍ പി.എസ്.സിയുടെ സര്‍വറില്‍ നിന്ന് നഷ്ടമായി. വിവരണാത്മക പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഡിജിറ്റല്‍ കോപ്പിയാണ് പി.എസ്.സി സര്‍വറില്‍ നിന്ന് നഷ്ടമായത്. കെ.എ. എസ് പരീക്ഷയില്‍ പ്രതീക്ഷിച്ചതിലും വളരെ കുറവ് മാര്‍ക്ക് ലഭിച്ച നൂറോളം ഉദ്യോഗാര്‍ ത്ഥികള്‍ വിവരാവകാശ പ്രകാരം ഉത്തര ക്കടലാസിന്റെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് സര്‍വറില്‍ നിന്ന് ഡാറ്റ ഡാറ്റ പൂര്‍ണമായും നഷ്ടപ്പെട്ട വിവരം അറിയുന്നത്. നഷ്ടപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ വീണ്ടെടുക്കാന്‍ സിഡിറ്റിന്റെ സഹായവും തേടിയിട്ടുണ്ട്.
ഉത്തരക്കടലാസുകളും വിലപ്പെട്ട രേഖകളും പി.എസ്.സി സര്‍വറില്‍ നിന്ന് നഷ്ടമായ സംഭവത്തില്‍ പി.എസ്.സി സെക്രട്ടറി റിപ്പോര്‍ട്ട് തേടി. പരീക്ഷാ വിഭാഗത്തോടാണ് റിപ്പോര്‍ട്ട് ആവശ്യ പ്പെട്ടി രിക്കു ന്നത്. 3900-ലധികം പേര്‍ എഴുതിയ കെ.എ.എസ് വിവരണാത്മക പരീക്ഷയുടെ മൂല്യനിര്‍ ണയം നട ത്തിയ ഡിജിറ്റല്‍ കോപ്പിയാണ് പി.എസ്.സി സര്‍വറില്‍ നിന്ന് നഷ്ടമായത്. കെ.എ.എസ് പരീക്ഷയു ടെ ഉത്തരക്കടലാസുകള്‍ പി.എസ്.സി സര്‍വറുകളില്‍ സൂക്ഷിക്കാതെ പരീക്ഷാവിഭാഗം അഡീ ഷ ണല്‍ സെക്രട്ടറിയുടെ കീഴിലെ സര്‍വറിലാണ് സൂക്ഷിച്ചത്. യാതൊരുവിധ സുരക്ഷാ മാനദ ണ്ഡ വും പാലിക്കാതെയാണിതെന്ന് ആരോപണമുയര്‍ന്നിരുന്നു.