വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് കൊല്ലപ്പെട്ട ത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം
കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴു ത്തറത്ത് കൊലപ്പെടുത്തി. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോ ളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.
കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് അക്രമം നടത്തിയത്. പരീക്ഷയ്ക്കെത്തിയ പെ ണ്‍കുട്ടി, കോളേജില്‍ കൂട്ടുകാരുമായി സംസാ രിച്ചുകൊണ്ടിരിക്കുമ്പോള്‍ ആക്രമിക്കുകയായിരു ന്നു.സഹപാഠിയായ യുവാവ് നിഥിനയെ പേപ്പര്‍ കട്ടര്‍ കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊലപ്പെ ടുത്തുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷി ക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയി ലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡി ക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി.
ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ നിതിന ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷ യ്ക്കെത്തിയപ്പോഴായിരുന്നു കൊലപാതകം. കോളേജ് വളപ്പില്‍ കാത്തുനിന്ന യുവാവ് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.