പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകണം: ഒമാനിൽ പ്ലാസ്റ്റിക് നിരോധനം കൂടുതൽ ശക്തമാകുന്നു

oman-mandates-free-eco-friendly-bags-in-retail-outlets-retail-shopping-bag-billing

മസ്‌കത്ത് ∙ ഒമാനിൽ ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് നിർദ്ദേശം

ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് നിർദ്ദേശിച്ചു. ചില വ്യാപാര സ്ഥാപനങ്ങൾ ഇത്തരം ബാഗുകൾക്ക് പണം ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം ഇടപെടിയത്.

Also read:  റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

സൗജന്യ ബാഗ് നൽകുന്നത് ഉപഭോക്താക്കൾക്ക് നൽകേണ്ട അടിസ്ഥാന സേവനത്തിന്റെ ഭാഗമാണെന്നും അതിനെ മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും നീക്കം ചെയ്തിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഇതിനായി വ്യാപാര സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിച്ചിരിക്കുകയാണ്. ജൂലൈ ഒന്നുമുതൽ നിയമത്തിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പഴം, പച്ചക്കറി കടകൾ, പാക്കേജിങ് യൂണിറ്റുകൾ, പലചരക്ക് കടകൾ, മിഠായി ഫാക്ടറികൾ, മധുരപലഹാരങ്ങൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബേക്കറികൾ, ബ്രെഡ്-പേസ്റ്റ്രി ഔട്ട്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുന്ന വ്യാപാരസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു.

Also read:  കര്‍ഷക സമരത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് വിണ്ടും സുപ്രീംകോടതിയില്‍

ഇവിടങ്ങളിൽ പരിസ്ഥിതി സൗഹൃദമായ തുണി ബാഗുകളിലേക്കും പേപ്പർ ബാഗുകളിലേക്കും മാറേണ്ടതാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുതിയ നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നവർക്ക് 50 റിയാലിൽ നിന്ന് 1,000 റിയാൽ വരെ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.

Also read:  എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈയില്‍ ; എസ്എസ്എല്‍സി,ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണില്‍

2027 ജൂലൈ ഒന്നോടെ ഒമാൻ മുഴുവനായി പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഒഴിവാക്കുന്ന രാജ്യമാകും. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് ഗുരുതരമായ കുറ്റമായിരിക്കും. ഇത്തരം സംഭവങ്ങളിൽ 1,000 റിയാൽ വരെ പിഴ നൽകേണ്ടതാകും, കൂടാതെ പിഴയും നടപടികളും കർശനമാകും.

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES