പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ. 1981ല്‍ പത്മശ്രീയും, 2009ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു
ന്യൂഡല്‍ഹി : പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദ ര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു. 94 വയസ്സാ യിരുന്നു. ഋഷികേശിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ കഴിയവെയാണ് മരണം.
ഉത്തരാഖണ്ഡിലെ തെഹ്രിയിലായിരുന്നു അദ്ദേഹം ജനിച്ചത്. ആഗോള തലത്തില്‍ തന്നെ പ്രകൃതി- പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ മാതൃ കകളിലൊരാളായിരുന്ന അദ്ദേഹം പരിസ്ഥിതിയെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായാണ് കണക്കാക്കിയിരുന്നത്. ഇന്ത്യയിലെ വനസംരക്ഷണം ലക്ഷ്യ മിട്ടുള്ള 1973 ലെ അഹിംസാ പ്രക്ഷോഭമായ ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായത്.
ഉത്തരാഖണ്ഡില്‍ ആരംഭിച്ച ഈ മൂവ്‌മെന്റ് ലോകമെമ്പാടുമുള്ള നിരവധി പാരിസ്ഥിതിക പ്രസ്ഥാന ങ്ങള്‍ക്കാണ് പ്രചോദനമായത്. തെഹ്രി അണ ക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി കൂടിയായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ. ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം അദ്ദേഹം പോരാടി.
1981ല്‍ പത്മശ്രീയും, 2009ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അദ്ദേ ഹത്തിന്റെ നിര്യാണത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് അനുശോചനം രേഖ പ്പെടുത്തി.












