കുവൈത്ത് : കുവൈത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരേധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് സുരക്ഷസേനയേടെ ഒപ്പം റോഡിലിറങ്ങി നേരിട്ട് നടത്തി വരുന്ന പരിശോധകള്‍ തുടരുന്നു. കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന പരിശോധന വ്യാഴാഴ്ച മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ സബാ അല്‍ സാലെം ബ്ലോക്ക് ഒന്നിലും അദാന്‍ എരിയായലും, വെള്ളിയാഴ്ച വൈകിട്ട് അഹ്‌മദി ഗവര്‍ണറേറ്റിലെ ഫാഹഹീല്‍, മംഗഫ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുമായിരുന്നു.
ഫാഹഹീല്‍-മംഗഫ് പ്രദേശത്ത് നടത്തിയ ഗതാഗത പരിശോധനയില്‍ 2,220 ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലഹരിമരുന്നുമായി ബന്ധപ്പെട്ട 3 കേസുകള്‍ പിടികൂടി. അറസ്റ്റ് വാറന്‍റുള്ള 13 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങളുടെ പേരില്‍ കണ്ട് കെട്ടാനുണ്ടായിരുന്ന 8 വാഹനങ്ങളും പിടിച്ചെടുത്തു.
മുബാറക് അല്‍-കബീര്‍ ഗവര്‍ണറേറ്റിന്‍റെ സെക്യൂരിറ്റി ഡയറക്ടറേറ്റ് സബാഹ് അല്‍ സേലം, അദാന്‍ ഏരിയകളിലെ സുരക്ഷാ പരിശോധനയില്‍ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റസിഡന്‍സി ഇല്ലാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തു. ഇവിടുന്ന് 7 ഗതാഗത നിയമ ലംഘനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കാനും ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്‍റെ 112 എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടാന്‍ സ്വദേശികളോടും വിദേശികളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 23 പേരെ അറസ്റ്റ് ചെയ്തു.17 കേസുകളിലായി 42 കിലോഗ്രാം ലഹരിമരുന്നുകളും, 9,000 സൈക്കോട്രോപിക് ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.∙











