പരിശോധനക്കെത്തിയ ഇരപത്തിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്ര വര്‍ത്തിയെയാണ് സസ്പെന്‍ഡ് ചെയ്തത്
മധുര:പരിശോധനക്കെത്തിയ ഇരപത്തിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവര്‍ത്തിയെയാണ് സസ്പെ ന്‍ഡ് ചെയ്തത്.
വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതി സ്‌കാന്‍ ചെയ്യാനായിട്ടാണ് റേഡിയോളജിസ്റ്റായ ഡോ ക്ടറുടെ അടുത്ത് എത്തിയത്. പരിശോധനയുടെ പേരില്‍ ഇയാള്‍ യുവതിയെ ഉപദ്രവിക്കുകയായി രുന്നു. ഇതിനെ തുടര്‍ന്ന് നവംബര്‍ 27ന് ആശുപത്രി അധികൃതര്‍ക്ക് യുവതി പരാതി നല്‍കി.കേസ് അന്വേഷി ക്കാന്‍ ഒരു ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാന ത്തിലാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.
കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍, ഡോ. ചക്രവര്‍ ത്തിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ ഒരു ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചതായി ആശുപത്രി ഡീ ന്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.