സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റി ല്‍. മണ്ണഞ്ചേരി വലിയവീട് അനുഗ്രഹാലയ അമ്പാടി കണ്ണനെയാണ് (27)മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്
ആലപ്പുഴ: സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാ വ് അറസ്റ്റില്‍. മണ്ണഞ്ചേരി വലിയവീട് അനുഗ്രഹാലയ അമ്പാടി കണ്ണ നെയാണ് (27) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ച 12.50നാണ് സംഭവം. കാലി ന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സക്കായി ആശുപത്രിയില്‍ എത്തിയ ഇയാള്‍ വനിത ഡോക്ടര്‍ പരിശോധി ക്കാന്‍ എത്തിയപ്പോള്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചത്.
ഇതിനൊപ്പം ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ശ്രമിച്ചു. പിന്നീട് പൊലീസെത്തിയാണ് ഇയാളെ കസ്റ്റ ഡിയിലെടുത്തത്. ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിനും വനിത ഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ച തിനുമാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ മുമ്പും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊ ലീസ് പറഞ്ഞു. കോട തിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.