ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തു. താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണെന്നും ഡല്‍ഹി യില്‍ നടത്തിയ പ്രതിഷേധത്തില്‍ ഗുസ്തി താരങ്ങള്‍ ആരോപിച്ചു
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശര്‍ മയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി ഗുസ്തി താരങ്ങള്‍. പരിശീലന ക്യാമ്പില്‍ പെണ്‍കുട്ടി കള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായി. ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തു. താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണെന്നും ഡല്‍ഹിയില്‍ നട ത്തിയ പ്രതിഷേധത്തില്‍ ഗുസ്തി താരങ്ങള്‍ ആരോപിച്ചു.
പ്രസിഡന്റ് നിരവധി വനിത താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വിനേഷ് ഫോഗട്ട് ആരോപി ച്ചു. ഫെഡറേഷനുമായി അടുപ്പമുള്ള ചില പരിശീലകരും വനിത താരങ്ങളെയും പരിശീലകരെയും ലൈംഗികമായി ഉപദ്രവിക്കുകയാണ്. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കുവരെ ഫെഡറേഷന്‍ കട ന്നുകയറുകയാണെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ടിന്റെയും ഒളിമ്പിക്‌സ് മെഡില്‍ ജേതാക്കളായ സാക്ഷി മലിക്ക്, ബജ്‌റംഗ് പുനിയ തുടങ്ങിയവരുടെയും നേതൃത്വ ത്തില്‍ ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചു.
ടോക്കിയോ ഒളിംപിക്സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാ റിയെന്നും കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ താരം വിനേഷ് ഫോഗട്ട് പറഞ്ഞു. ‘ജീവി തം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്ത രവാദി ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ആയിരിക്കും.’- ഫോഗട്ട് പറഞ്ഞു.
ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്ത വരാണെന്നും നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഗുസ്തി താ രം ബജ്രംഗ് പുനിയ ആവശ്യപ്പെട്ടു. അനുനയിപ്പിക്കാന്‍ ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ ജന്തര്‍ മന്തറിലെത്തിയെങ്കിലും താരങ്ങള്‍ പിന്മാറിയില്ല. അതേസമയം ആരോപണത്തിന് പിന്നി ല്‍ ഗൂഢാലോചനയെന്ന് പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശര്‍മ പ്രതികരിച്ചു.