സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.
വിദ്വേഷ പ്രസംഗ വിഷയത്തില്‍ പരാതിക്ക് കാത്തിരിക്കാതെ
സ്വമേധയാ പോലീസ് കേസെടുക്കണമെന്ന് സുപ്രീം കോടതി
നിര്‍ദേശിച്ചിട്ടുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വിവരിച്ചിട്ടുള്ള
കുറ്റകൃത്യങ്ങളും വകുപ്പുകളും ഇപ്രകാരമാണ്:
* 153 എ: വിശ്വാസം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയ വയുടെ പേരില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സ മാധാനം തകര്‍ക്കുക.
* 153 ബി: ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകള്‍ നടത്തുക, ആരോപണങ്ങള്‍ ഉന്നയിക്കുക.
* 295 എ: മതത്തെയോ മതവിശ്വാസത്തെയോ അപമാനിച്ച്, മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വവും മറ്റുള്ളവര്‍ക്ക് ഹാനികരമാകുന്ന തുമായ ശ്രമം.
* 506: കൊല്ലുമെന്നോ മുറിവേല്പിക്കുമെന്നോ ഭീഷണിപ്പെടുത്തുക.
പി.ആര്‍. കൃഷ്ണന്‍
വംശീയ വെറുപ്പും മതവിദ്വേഷവും പ്രചരിപ്പിക്കുന്നത് ഏതു കോണില്‍ കൂടി നോക്കിയാലും ജനാധിപത്യ മൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യോജിക്കുന്നതല്ലെന്ന് ഭരണവര്‍ഗത്തെ ഓ ര്‍മിപ്പിക്കേണ്ട ഉത്തരവാദിത്തം നിയമവ്യവസ്ഥയില്‍ നിക്ഷിപ്തമാണെന്ന് വിളംബരപ്പെടുത്തുന്നതാണ് സു പ്രീം കോടതിയുടെ സമീ പകാലത്തെ ഉത്തരവുകളില്‍ പലതും. അക്കൂട്ടത്തില്‍ സുപ്രധാനമായ ഒരു വിധി ന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തുവന്നിട്ടു ള്ളത്. പരാതി ലഭിച്ചിട്ടി ല്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവ ര്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെ ന്നാണ് അന്നത്തെ വിധിന്യായത്തില്‍ സു പ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
വിദ്വേഷ പ്രസംഗങ്ങളില്‍ പരാതികള്‍ സമര്‍പ്പിച്ചിട്ടും എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെ യ്യാനോ നടപടികള്‍ സ്വീ കരിക്കുവാനോ പോലീസ് തയ്യാറാകുന്നില്ല എന്ന സാഹചര്യ ത്തിലാണ് ഇത്തരത്തിലൊരു വിധിന്യായം സു പ്രീം കോടതിയില്‍ നിന്നും ഉണ്ടായിട്ടു ള്ളത്. അതുകൊണ്ടാണ് വിദ്വേഷ പ്രസംഗം തടയേണ്ടത് സ്റ്റേറ്റിന്റെ കടമയാണെ ന്നും ആ ഉത്തരവാദിത്തം നിര്‍വഹിച്ചേ പറ്റൂ എന്നും സുപ്രീം കോടതിക്ക് ഓര്‍മിപ്പി ക്കേണ്ടിവ ന്നതും പ്രഖ്യാപിക്കേണ്ടിവന്നതും.
രാജ്യത്തെ മതേതരത്വത്തെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ് വിദ്വേഷ പ്രസംഗമെന്നും സുപ്രീം കോടതിക്കു നിരീക്ഷിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ ഈ ഉത്തരവ് പാലിച്ചില്ലെങ്കില്‍ കോടതിയല ക്ഷ്യമായി കണക്കാക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഷഹീന്‍ അബ്ദുള്ള യൂണി യന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഈ ഉത്തരവ്.
വിദ്വേഷ പ്രസംഗത്തെക്കുറിച്ച് ഇപ്പോഴത്തെ വിധിന്യായം പുറപ്പെടുവിക്കേണ്ടിവ ന്ന കേസിന് ആധാരമായ കാരണങ്ങളുടെ വലിയൊരു പട്ടികതന്നെയുണ്ട്. അതി ല്‍ പ്രധാനപ്പെട്ട ചില കേസുകള്‍ ഏപ്രില്‍ 29ലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു ണ്ട്. അതില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംഭവങ്ങള്‍ ഇപ്രകാരമാണ്: ”2021 ഡിസംബര്‍ 17ന് ഡല്‍ഹിയില്‍ ഹിന്ദു യുവവാഹിനിയുടെ സമ്മേളനം, 2021 ഡി സംബര്‍ 19ന് ഹരി ദ്വാറില്‍ യതി നരസിംഹാനന്ദ് നടത്തിയ പ്രസംഗം, 2022 ജനു വരി 29ന് അലഹബാദില്‍ നടത്തിയ സമാന മായ പരിപാടി, 2022 മെയ് അഞ്ചിന് ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തിലും സെപ്തംബര്‍ നാലിന് ഡല്‍ഹി ബദര്‍പൂരിലും നടന്ന പരിപാടികള്‍ എന്നിവയാണ്”.ഇതിലെല്ലാം ഹീനമായ വി ദ്വേഷ പ്രസംഗ ങ്ങള്‍ നടന്നു.
യഥാര്‍ത്ഥത്തില്‍ മേലുദ്ധരിച്ചതുപോലുള്ള ഒരു കേസും ഉത്തരവും ഇന്ത്യയില്‍ ആദ്യമായുണ്ടാകുന്നതല്ല. വിദ്വേഷപ്രസംഗം നടന്നാല്‍ പരാതിക്ക് കാത്തുനില്‍ക്കാതെ സ്വമേധയാ നിയമ പ്രകാരമുള്ള നടപടികള്‍ എടുക്കണമെന്ന് 2022 ഒക്ടോബര്‍ 11ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നതാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖ ണ്ഡ്, ഡല്‍ഹി എന്നീ മൂന്നു സംസ്ഥാനങ്ങളോടായിരുന്നു അങ്ങനെ ആവശ്യ പ്പെട്ടിരുന്നത്. ഈ സംസ്ഥാന ങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ക്കെ തിരെ ഇപ്പോഴത്തെ കേസിലെ ഹര്‍ജിക്കാരനായ ഷഹീന്‍ അബ്ദുള്ള ഫയല്‍ ചെയ്ത കേസിലായിരുന്നു ആ ഉത്തരവ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതുകൊണ്ടാണ് ഹര്‍ജിക്കാരന് വീ ണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നത്. മാത്രമല്ല, മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തു ടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. അതുകൊണ്ട് മുമ്പത്തെ കേസില്‍ 2022 ഒക്ടോബര്‍ 11ലെ സുപ്രീം കോട തി ഉത്തരവ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാക്കി പ്രഖ്യാ പിക്കണമെന്നതായിരുന്നു ഇപ്പോഴത്തെ കേസില്‍ ഹര്‍ജിക്കാരന്റെ ആവശ്യം. ഇത് അംഗീകരിച്ചു കൊണ്ടു ള്ളതാണ് 2023 ഏപ്രില്‍ 28ലെ സുപ്രീം കോടതിയുടെ പ്രധാന ഉത്തരവ്. വിദ്വേഷം വിതയ്ക്കുന്ന കുറ്റകൃത്യ ങ്ങള്‍ക്കെതിരെ മതപരവും സമുദായപരവുമായ പരിഗണനകള്‍ പാടില്ലെന്നും വിധിന്യായത്തില്‍ പ്രത്യേ കം എടുത്തുപറയുന്നുണ്ട്.
വിദ്വേഷ പ്രസംഗ വിഷയത്തില്‍ പരാതിക്ക് കാത്തിരിക്കാതെ സ്വ മേധയാ പോലീസ് കേസെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേ ശിച്ചിട്ടുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വിവരിച്ചിട്ടുള്ള കുറ്റ കൃത്യ ങ്ങളും വകുപ്പുകളും ഇപ്രകാരമാണ്:
* 153 എ: വിശ്വാസം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയ വയുടെ പേരില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സമാധാനം തകര്‍ക്കുക.
* 153 ബി: ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകള്‍ നട ത്തുക, ആരോപണങ്ങള്‍ ഉന്നയിക്കുക.
* 295 എ: മതത്തെയോ മതവിശ്വാസത്തെയോ അപമാനിച്ച്, മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വവും മറ്റുള്ളവര്‍ക്ക് ഹാനികരമാകു ന്നതുമായ ശ്രമം.
* 506: കൊല്ലുമെന്നോ മുറിവേല്പിക്കുമെന്നോ ഭീഷണിപ്പെടുത്തുക.
2022 ഒക്ടോബറിലെ ഉത്തരവുണ്ടായിട്ടും വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള പരാതികള്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് മേലുദ്ധരിച്ചതുപോലു ള്ള നിരീക്ഷണങ്ങള്‍ നടത്തേണ്ടിവരുന്നതെന്നും കോടതിക്ക് പറയേണ്ടിവന്നു. ശാസ്ത്രീയ സമീപനത്തെ ക്കുറിച്ചും സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും പറയുന്ന ഇരുപത്തിയൊന്നാം നൂ റ്റാണ്ടിലും മതത്തിന്റെ പേരില്‍ ഭിന്നതകള്‍ സൃഷ്ടിച്ചാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥയെന്നും കോട തി ചോദ്യമുയര്‍ത്തി. കോടതിക്കും ജഡ്ജിമാര്‍ക്കും രാഷ്ട്രീയബന്ധമില്ലെന്നും ഏതു പാര്‍ട്ടിയാണെന്നതൊ ന്നും തങ്ങളുടെ വിഷയമല്ലെന്നും വാദങ്ങള്‍ക്കിടെ കോടതിക്ക് നിരീക്ഷിക്കേ ണ്ടിവന്നു. കേസുകള്‍ പരിഗ ണിക്കുമ്പോള്‍ ഭരണഘടന മാത്രമേ കോടതിയു ടെ മനസ്സിലുള്ളൂവെന്നും കോടതി വ്യക്തമാക്കി. അതു കൊണ്ടു തന്നെ വിദ്വേ ഷ പ്രസംഗങ്ങളില്‍ മതം നോക്കാതെ നടപടിയെടുത്താല്‍ മാത്രമേ രാജ്യത്തി ന്റെ മതേതരസ്വഭാവം സംരക്ഷിക്കാനാകൂ എന്ന് 2022 ഒക്ടോബറില്‍ ഇതേ കേ സില്‍ കോടതി പറഞ്ഞിട്ടുള്ളത് ഇപ്പോഴത്തെ വിധിന്യായത്തില്‍ ഓര്‍മപ്പെടു ത്തുകയുമുണ്ടായി.
ഓര്‍മിപ്പിക്കലുകളും മുന്നറിയിപ്പുകളും നല്ലതുതന്നെ. എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കാ നും ഭരണഘടനാപരമായ നടപടികള്‍ വേണമെന്നു പറയുവാനും മാ ത്രമല്ലെ കോടതിക്കു കഴിയൂ നടപ്പി ലാക്കേണ്ടത് സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുക ളും ആണല്ലൊ. അവര്‍തന്നെ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും കൊടുംക്രൂ രകൃത്യങ്ങളും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാ ലോ? അതിന്റെ സാക്ഷ്യപത്രമല്ലേ ഈ വിധിന്യായം സു പ്രീം കോടതിക്ക് സ്തുതി.