എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്.വക്കീല്‍ ഓഫീസില്‍ വച്ച് പരാതിക്കാരിയെ എല്‍ദോസ് മര്‍ദ്ദിച്ചെന്ന മൊഴിയിലാണ് കേസ്.വഞ്ചിയൂര്‍ പൊ ലീസ് സ്റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്. വക്കീല്‍ ഓഫീസില്‍ വച്ച് പരാതിക്കാരിയെ എല്‍ദോസ് മര്‍ദ്ദിച്ചെന്ന മൊഴിയിലാണ് കേസ്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേ സെടുത്തിരിക്കുന്നത്.
അതിനിടെ ബലാത്സംഗക്കേസില്‍ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. തെളിവു ശേഖരണത്തി നായി എല്‍ദോസിനെ കസ്റ്റ ഡിയില്‍ വേണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടും. അടുത്ത ദിവസം തന്നെ ഹൈക്കോടതി യില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കും.
നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി യത്. ആ ഉത്തരവിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതി യെ സമീപിക്കുക. കേസ് അന്വേഷണ ത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൊച്ചിയിലെത്തി അഭാഷകരുമായി കൂടിക്കാഴ്ച നടത്തി. നിയമോ പദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം.











