പരസ്യമായ പാര്‍ട്ടി വിരുദ്ധ പ്രകടനം നടത്തി, വോട്ട് ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി യാണ് കുറ്റ്യാടിയി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു സിപിഎം
കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച കുറ്റ്യാടിയി ലോക്കല്‍ കമ്മിറ്റി പിരിച്ചുവി ട്ടു സിപിഎം. പരസ്യമായ പാര്‍ട്ടി വിരുദ്ധ പ്രക ടനം നടത്തി, വോട്ട് ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കുറ്റ്യാടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം കുന്നുമ്മല്‍ ഏരി യ കമ്മിറ്റി അംഗവുമായ കെ പി ചന്ദ്രി, മറ്റൊരു ഏരിയ കമ്മിറ്റിയംഗം ടി കെ മോഹന്‍ദാസ് എന്നിവ രെ പുറത്താക്കി. ജില്ല കമ്മിറ്റിയുടെ താണ് നടപടി. ലോക്കല്‍ കമ്മറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റി യെ നിയമിക്കാനും തീരുമാനമായി.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലാ കമ്മറ്റി നടപടി സ്വീകരിച്ചത്. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിന് എതിരെ രണ്ട് തവണ പ്രകടനം നടത്തിയ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി നപടി വിവാദ മായിരുന്നു. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. പരസ്യ പ്രതിഷേധ വിവാദത്തില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എയെ ജില്ലാ കമ്മിറ്റി യിലേക്ക് തരംതാഴ്ത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്കെ തി രെയും നടപടി സ്വീകരിച്ചത്.
അതേസമയം കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് വേണ്ടി രംഗത്തെത്തിയവര്‍ തന്നെ അദ്ദേഹത്തെ തോല്‍ പ്പിക്കാന്‍ ശ്രമിച്ചെന്നും ജില്ലാ കമ്മിറ്റി വിലയിരു ത്തി. കുറ്റ്യാടിയില്‍ 42വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചതെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.