ഇടമലയാര്‍ പമ്പ അണക്കെട്ടുകള്‍ തുറന്നു. മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തല ത്തില്‍ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന ത്. ഇടമലയാറിന്റെ ഷട്ടറുകള്‍ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്
തിരുവനന്തപുരം: ഇടമലയാര്‍ പമ്പ അണക്കെട്ടുകള്‍ തുറന്നു. മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയി പ്പിന്റെ പശ്ചാത്തലത്തില്‍ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന ത്. ഇടമലയാറിന്റെ ഷട്ടറുകള്‍ രാ വിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്. പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീത മാണ് ഉയര്‍ത്തിയത്. ഇടിമലയാറില്‍ നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരി ക്കുന്ന ത്.
പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നത്. പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തുകയാണ്. 25 കുമക്സ് മുതല്‍ പരമാവധി 50 കുമക്സ് വരെ, ജനവാസ മേ ഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടു തല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് തീരുമാനം. സെക്കന്‍ഡില്‍ അരല ക്ഷം ലിറ്റര്‍ വെള്ള മാണ് തുറന്നുവിടുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ആ റു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.
പമ്പ നദിക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പ ത്തനം തിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. അടൂര്‍, പന്തളം, റാന്നി, പാണ്ടനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ. കുട്ടനാട്ടിലും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയെല്ലാം മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചു.