ആലുവ എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ് ജീവനൊടുക്കിയത്. ഭര്‍തൃവീട്ടു കാര്‍ക്കും സിഐയ്ക്കും എതിരെയാണ് മോഫിയയുടെ ആത്മഹത്യാക്കുറിപ്പിലെ അവസാന വരി കള്‍
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു.ആലുവ എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ് ജീവനൊടുക്കി യത്. 21 വയസ്സായിരുന്നു.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിയി രുന്നു.നാളുകളായി യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് നിലനിന്നിരുന്നു. ഇതില്‍ പരാതിപ്പെടാനാണ് യുവതി ആലുവ സിഐ ഓഫീസിലെത്തിയത്. യുവ തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സിഐ ചര്‍ച്ചയ്ക്ക് വിളി ച്ചു.
എന്നാല്‍ ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കി യെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി ക ത്തില്‍ വ്യക്തമാക്കി. സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമി നലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹ മാണെന്നും മൊഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ചര്‍ച്ച നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറി എന്നും അതിന് യുവ തിയെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാന ത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹികപീഡനത്തിന് പൊലീസ് കേസെടുത്തു.
വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി യുവതിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.യുവതിയുടേത് പ്രണയവിവാഹമാ യി രുന്നു.