പന്നിയുടെ ഹൃദയം സ്വീകരിച്ച യുഎസ് സ്വദേശി ഡേവിഡ് ബെന്നറ്റ്(57) അന്തരിച്ചു. രണ്ട് മാസം മുന്‍ പാണ് ഇയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് ശസ്ത്രക്രിയ നടത്തിയ ത്. അമേരിക്കയിലെ മെരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലായിരുന്നു ശസ്ത്രക്രിയ
വാഷിങ്ടണ്‍: പന്നിയുടെ ഹൃദയം സ്വീകരിച്ച യുഎസ് സ്വദേശി ഡേവിഡ് ബെന്നറ്റ്(57) അന്തരിച്ചു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് ശസ്ത്രക്രിയ നടത്തിയത്. അമേരിക്കയിലെ മെരി ലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലായിരുന്നു ശസ്ത്രക്രിയ. ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശ മായതിനാല്‍ മനുഷ്യ ഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി സ്വസിച്ചിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പായിട്ടായിരുന്നു മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടി പ്പിച്ചത്. അമേരിക്കയിലെ മെരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ ക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പ ന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ പൂര്‍ണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മൃഗങ്ങളുടെ അവയവങ്ങള്‍ മനു ഷ്യരില്‍ പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഏറെക്കാലമായുണ്ടായിരുന്നെങ്കിലും ഇതു പോലരു നേട്ടം ആദ്യമായിട്ടായിരുന്നു.
ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ബെന്നറ്റിനെ ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയില്‍ പിറകിലായിരുന്ന ഡേവിഡ്, പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു.