മാവോയിസ്റ്റ് ബന്ധമുള്ള പത്തിലേറെ കേസുകളില്‍ പ്രതിയായ ഉസ്മാനെ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ചൈത്ര തേരേസ ജോണിന്റെ നേതൃ ത്വത്തിലുള്ള സംഘം അരിക്കോട് പൊലീസ് ക്യാംപില്‍ ചോദ്യം ചെയ്യുകയാണ്
മലപ്പുറം: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി സിപി ഉസ്മാന്‍ പിടിയില്‍. മലപ്പുറത്ത് നിന്നാ ണ് ഇയാള്‍ പിടിയിലായത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡാ ണ് ഉസ്മാനെ പിടികൂടിയത്.
മാവോയിസ്റ്റ് ബന്ധമുള്ള പത്തിലേറെ കേസുകളില്‍ പ്രതിയായ ഉസ്മാനെ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ചൈത്ര തേരേസ ജോണിന്റെ നേതൃ ത്വത്തിലുള്ള സംഘം അരിക്കോട് പൊലീസ് ക്യാം പില്‍ ചോദ്യം ചെയ്യുകയാണ്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ ഭീകര വിരുദ്ധ സേ ന എന്‍ഐഎയ്ക്ക് കൈമാറും.എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് ഉസ്മാന്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാളെ പിടികൂടിയത്.
സിപി ഉസ്മാനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് രണ്ട് വര്‍ഷം മുന്‍പ് അലനും താഹയും പൊലീസ് പിടിയിലായത്. അതിന് ശേഷം ഉസ്മാന്‍ ഒളിവിലായിരുന്നു. അന്ന് ഇവരില്‍ നിന്ന് ഉസ്മാന്‍ നല്‍കിയ ലഘുലേഖകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കേരളത്തിലും തമിഴ്നാട്ടി ലുമായി അറ സ്റ്റിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്തപ്പോള്‍ ഉസ്മാനും മാവേയിസ്റ്റുകളും തമ്മിലുള്ള ബന്ധം നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ മാവോയിസ്റ്റുകള്‍ നടത്തിയ വനമേഖലയിലെ ക്യാംപിലും ഉസ്മാന്‍ പങ്കെടുത്തിരുന്നതായും പൊലീസ് പറയുന്നു
2016ലും മാവോയിസ്റ്റ് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഉസ്മാന്‍ അറസ്റ്റിലായിരുന്നു. അന്ന് കാളി കാവിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഉസ്മാനെ പൊലീസ് പിടികൂടിയത്. പിന്നീട് ജയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും ഉസ്മാന്‍ മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ല ഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു.