ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് പരിശോധന ശക്തമാക്കാന്‍ നി ര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്ന എല്ലാവരെയും പരിശോധനയ്ക്ക് വി ധേയമാക്കണമെന്ന് കേന്ദ്രം അറിയിച്ചു
ന്യൂഡല്‍ഹി : ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് പരിശോധന ശക്ത മാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്ന എല്ലാവരെയും പരിശോധ നയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രം അറിയിച്ചു. നിലവില്‍ ഒമിക്രോണിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടു ണ്ടെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പരിശോധന ശക്തമാക്കാനുള്ള നിര്‍ദേ ശം.
പനി, തലവേദന, തൊണ്ടവേദന,ശ്വാസതടസ്സം,ശരീര വേദന, മണമോ, രുചിയോ നഷ്ടപ്പെടല്‍, തളര്‍ച്ച, ഡ യേറിയ എന്നീ ലക്ഷണങ്ങളുമായി എത്തുന്നവരെയെല്ലാം കൊറോ ണ പരിശോധനയ്ക്ക് വിധേയമാക്ക ണം. ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. ഇവര്‍ ക്വാറന്റൈന്‍ നിയമ ങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
ആര്‍ടിപിസിആര്‍ പരിശോധനകളുടെ ഫലം വൈകുന്ന സാഹചര്യം ഉണ്ടായാല്‍ റാപ്പിഡ് ആന്റിജന്‍ പരി ശോധനയിലേക്ക് കടക്കാം.ഇതിനായി എല്ലായിടത്തും 24 മണിക്കൂ റും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് ആന്റിജ ന്‍ ടെസ്റ്റ് ബൂത്തുകള്‍ സ്ഥാപിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ പരിശോ ധിക്കാനുള്ള സൗകര്യം ഉണ്ടാക്കും. ഇതിനായുള്ള പരിശോധന കിറ്റുകള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കുമെ ന്നും കേന്ദ്രം അറിയിച്ചു.
പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ഒമിക്രോണ്‍ സ്ഥിരീ കരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. നിലവില്‍ 1200 പേര്‍ക്കാണ് ഇതു വരെ ഒമിക്രോ ണ്‍ സ്ഥിരീകരിച്ചത്. വിദേശയാത്രാ പശ്ചാത്തലം ഉള്ളവര്‍ക്ക് പുറമേ സമ്പര്‍ക്കത്തിലേര്‍ പ്പെട്ട വര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നുവെന്നത് വലിയ ആശങ്ക യാണ് ഉണ്ടാക്കുന്നത്. ഒമിക്രോ ണ്‍ വ്യാപനം രാജ്യത്തെ കോവിഡ് മൂന്നാം തരംഗത്തിലേക്കാവും നയിക്കുക.