ഗുണ്ടാ- മാഫിയ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളി ല്‍ കമ്മീഷണറേറ്റുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്‌റ യുടെ ശുപാര്‍ശ
തിരുവനന്തപുരം: ഗുണ്ടാ- മാഫിയ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ കമ്മീഷണറേറ്റുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെ ഹ്‌റയുടെ ശുപാര്‍ശ. ജില്ലാ കലക്ടര്‍മാരുടെ കൈവശമുള്ള എല്ലാ മജിസ്റ്റീരിയല്‍ അധികാരങ്ങളെ ല്ലാം ആവശ്യമില്ലെന്നും ഗുണ്ടാനിയമം നടപ്പാക്കാനുള്ള അധികാരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി യെന്നുമാണ് പുതിയ ശുപാര്‍ശ.
ഗുണ്ടാനിയമപ്രകാരം അറസ്റ്റിന് ശുപാര്‍ശ ചെയ്യുന്നതും ഉത്തരവിടുന്നതും പൊലീസാകുന്നത് നിയ മത്തിന്റെ സുതാര്യതയെ ബാധിക്കുമെന്നു ചൂ ണ്ടികാട്ടിയാണ് മുന്‍ ചീഫ് സെക്രട്ടറിമാര്‍ ഡിജിപിയു ടെ ആവശ്യം തള്ളിയത്. എന്നാല്‍ എല്ലാ അധികാരങ്ങളും വേണ്ടെന്നാണ് ഡിജിപിയുടെ പുതിയ ശുപാര്‍ശ.
ഗുണ്ടാനിയമപ്രകാരം കരുതല്‍ തടങ്കലിന് അനുമതി തേടി ആയിരക്കണക്കിന് അപക്ഷേകള്‍ കല ക്ടറേറ്റുകളില്‍ കെട്ടികിടക്കുന്ന സാഹചര്യത്തിലാണ് രണ്ട് നഗരങ്ങളില്‍ ഉടന്‍ കമ്മീഷണറേറ്റുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ നല്‍കിയത്. ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവി സ്ഥാന ത്തു നിന്നും വിരമിക്കുന്നതിന് മുമ്പാണ് പുതിയ ശുപാര്‍ശ നല്‍കിയത്. തുടര്‍ച്ചയായി കുറ്റകൃത്യ ങ്ങള്‍ ചെയ്യുന്ന വ്യക്തിക്കെതിരെ സിആര്‍പിസി 107 പ്രകാരം ബോണ്ടു ചുമത്താനുള്ള അപേക്ഷ കളിലും നടപടിയില്ലെന്ന് പൊലിസ് മേധാവി ചൂണ്ടിക്കാട്ടുന്നു. ഇത്തരം ശുപാശകളില്‍ തീരുമാനം വൈകുന്നതിനാല്‍ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് പൊലീസിനെതിരെ ജനവികാരമു ണ്ടാക്കാന്‍ ഇടയാക്കുന്നു.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ മജിസ്റ്റീരിയല്‍ അധികാരങ്ങളോടെ കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിറങ്ങിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പക്ഷേ, ഐഎഎ സുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ ഐപിഎസുകാര്‍ ക്ക് കൈമാറിയില്ല.