വിഎം സുധീരന്‍ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു. സു ധീരനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരി ക്കുകയായിരുന്നു വി.ഡി സ തീശന്‍
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച തീരുമാനം വി.എം സു ധീരന്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഎം സുധീരന്‍ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു. സുധീരനുമായി കൂടി ക്കാഴ്ച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശന്‍.
അടച്ചിട്ട മുറിയില്‍ സുധീരനുമായി ദീര്‍ഘനേരം സതീശന്‍ സംസാരിച്ചു.രാഷ്ട്രീയ കാര്യസമിതിയെ നോക്കുകുത്തിയാക്കി ചില നേതാക്കള്‍ തമ്മി ല്‍ കൂടിയാലോചനകള്‍ നടത്തുന്നതിലെ അതൃപ്തി സു ധീരന്‍ തുറന്നടിച്ചു. അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ അത്ര എളുപ്പമല്ല.രാജി പിന്‍വലിക്കണമെന്ന് ആ വശ്യപ്പെടാന്‍ പോയതല്ല. സുധീരന്‍ എടുത്ത തീരുമാനത്തില്‍ നിന്നും മാറ്റാന്‍ പത്ത് സതീശന്മാര്‍ വി ചാരച്ചാലും നടിക്കില്ല.എന്തു കൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത് എന്ന് സുധീരന്‍ വ്യക്തമാക്കിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചതായി അറി യിച്ചുകൊണ്ട് സുധീരന്‍ കത്ത് കൈമാറിയത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്ന നി ലയിലും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃ ത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്.