ജൂലൈ 22ന് വടകരയില്‍ ബീക്കെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീ കരിച്ചി രുന്നു. എന്നാല്‍ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല
കോഴിക്കോട് : വിഷു ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചത് കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക്.വടകര തിരുവളളൂര്‍ സ്വദേശി ഷിജുവിനാണ് 10 കോടി രൂപയുടെ വിഷു ബംപര്‍ അടിച്ചത്.
ജൂലൈ 22ന് വടകരയില്‍ ബീക്കെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരി ച്ചി രുന്നു. എന്നാല്‍ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തിരുവളളൂരിലെ പച്ചക്കറി വ്യാപാരിക്കാണ് വിഷു ബംപര്‍ അടിച്ചതെന്ന് സമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നിക്ഷേ പം സ്വീകരിക്കാനായി ബാങ്കുകളില്‍ നിന്നും നാട്ടു കാരില്‍ നിന്നും ധാരാളം അന്വേഷണങ്ങള്‍ വന്നിരുന്നു. പിന്നീട് തനിക്കല്ല ലോട്ടറിയടിച്ചതെന്ന് പറ ഞ്ഞ് പച്ചക്കറി വ്യാപാരി ഒഴിഞ്ഞുമാറുകയായിരുന്നു.
എല്‍ബി 430240 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ ഇ.ബി 324372 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാ ണ് രണ്ടാം സമ്മാനം സമ്മാനത്തുക.











