ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ റാന്നി കുരുമ്പന്‍മൂഴിയിലും ആങ്ങമൂഴി കോട്ടമണ്‍പാറ അടിയാന്‍കാല യിലു മാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം നാശനഷ്ട മുണ്ടായ അതേ സ്ഥലങ്ങള്‍ വീണ്ടും വെള്ളത്തിലായി
പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍.ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ റാന്നി കുരുമ്പ ന്‍മൂഴിയിലും ആങ്ങമൂഴി കോട്ടമണ്‍പാറ അടിയാന്‍കാലയിലുമാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം നാശനഷ്ടമുണ്ടായ അതേ സ്ഥലങ്ങള്‍ വീണ്ടും വെള്ളത്തിലായി.
കോട്ടമണ്‍പാറയില്‍ കാര്യമായ മഴയില്ലെങ്കിലും കുരുമ്പന്‍മൂഴിയില്‍ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും വാര്‍ത്താവിനിമയ ബന്ധവും നഷ്ടപ്പെട്ടു. അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല. ആളപായമില്ലെന്നാണ് ആദ്യ സൂചന.