കോട്ടാങ്ങലില്‍ രണ്ടുവര്‍ഷം മുന്‍പ് കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയു ടെ മരണം കൊലപാതകം.കാമുകന്റെ വീട്ടില്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേ സില്‍ തടിക്കച്ചവടക്കാരന്‍ നസീറിനെ പൊലിസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: കോട്ടാങ്ങലില്‍ രണ്ടുവര്‍ഷം മുന്‍പ് കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി യ യുവതിയുടെ മരണം കൊലപാതകം.കാമുകന്റെ വീട്ടില്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെ ടുത്തിയ കേസല്‍ തടിക്കച്ചവടക്കാരന്‍ നസീറിനെ പൊലിസ് അറസ്റ്റ് ചെയ്തു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന യുവതിയെ 2019 ഡിസംബര്‍ 15നാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പെട്ടി പൊലീസ് രജി സ്റ്റര്‍ ചെയ്ത നഴ്‌സിന്റെ ആത്മഹത്യ യാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.കാമുകന്റെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തി യത് എന്ന കാരണത്താല്‍ സംശയം മുഴുവന്‍ കാമുകന്റെ നേര്‍ക്ക് തിരിഞ്ഞു. കാമുകനാണ് മരണത്തിന് പിന്നിലെന്ന് യുവതിയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. കേസില്‍ സംശയിച്ച് കാമുകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത് അന്ന് വിവാദമായിരുന്നു.
വിവാഹ ബന്ധം ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം താമസമാക്കിയ യുവതി ബന്ധുക്കളുമായി അകന്ന് കഴി ഞ്ഞ് വരെവെയാണ് മരണം സംഭവിക്കുന്നത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പൊലീസി നെ സമീപിച്ചതോടെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേ ഷിച്ച കേസില്‍ യുവതിയുടെ സുഹൃത്തടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
കാമുകന്‍ തന്നെ നടത്തിയ നിയമപോരാട്ടത്തിലാണ് സത്യം പുറത്തുവന്നത്. ജില്ലാ ക്രൈംബ്രാഞ്ച് നട ത്തിയ വിശദമായ അന്വേഷണത്തിലാണ് മല്ലപ്പള്ളി സ്വദേശിയായ നസീറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ലൈംഗികകമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞ തോ ടെയാണ് മരണം കൊലപാതക ത്തെ തുടര്‍ന്നാണെന്ന് ക്രൈം ബ്രാഞ്ച് സംഘം ഉറപ്പിച്ചത്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് എട്ട് മാസത്തിലേറെയായി നടന്ന അന്വേഷണത്തിലൊടുവിലാണ് പ്രതി നസീറിനെ 23ന് അറസ്റ്റ് ചെയ്യുന്നത്.
യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങളും ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടും കേസി ല്‍ നിര്‍ണായകമായി. യുവതിയുടെ നഖത്തിന്റെ അടിയില്‍ നിന്ന് ലഭിച്ച രക്തവും തൊലിയും അട ക്കം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതും പ്രതിയിലേക്ക് എത്തുന്നതില്‍ നിര്‍ണായകമായി. തുടര്‍ന്ന് മൂന്ന് തവ ണ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വീട്ടിലെ കിടപ്പുമുറിയില്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിപ്പിച്ച് അബോധാവസ്ഥയിലായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെ യ്ത പ്രതി തുടര്‍ന്ന് മുറിയുടെ മേല്‍ക്കൂ രയിലെ ഇരുമ്പ് ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.രാവിലെ ഒമ്പതേ മുക്കാലിനും വൈകിട്ട് 4.30 നുമിടയിലുള്ള സമയമാണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. കാമുകനും അച്ഛ നും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയാണ് യുവതിയെ നസീര്‍ ക്രൂരമായി കൊല പ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പിടിവലിക്കിടെ മാരകമായ 50ലേറെ മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പീഡിപ്പിച്ചശേഷം നഴ്സിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.












