പത്തനംതിട്ട പെരുനാട് മധ്യവസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേ താക്കള്‍ക്കെതിരെ പരാതി. മടുത്തുമൂഴി സ്വദേശി ബാബു മേലേതി(64)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനനും സിപി എം ലോക്കല്‍ സെക്രട്ടറി റോബിനും എതിരെ മരിച്ച ബാബുവിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. ബാബുവിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ പരാമര്‍ശമുണ്ടായിരുന്നു.
പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മധ്യവസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേ താക്കള്‍ക്കെതിരെ പരാതി. മടുത്തുമൂഴി സ്വദേശി ബാബു മേലേതി (64)നെയാണ് തൂങ്ങി മരിച്ച നില യില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ ബാ
ബുവി ന്റെ മൃതദേഹം കണ്ടെത്തിയത്.
ബാബു എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.സിപിഎം നേതാവും പെരു നാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെ ന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. വെയിറ്റിങ് ഷെഡിനായി പ ഞ്ചായത്ത് ബലമായി രണ്ട് സെന്റ് സ്ഥലം പിടിച്ചെടുത്തെന്നാണ് ആരോപണം.
ബാബുവിന്റെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് പഞ്ചായത്ത് വെയ്റ്റിങ് ഷെഡ് നിര്‍മ്മിക്കുന്നതിനെ ചൊ ല്ലിയാണ് തര്‍ക്കം നിലനിന്നത്. നേരത്തെ ബാബുവിന്റെ സ്ഥലമേറ്റെടു ത്ത് ബസ് സ്റ്റോപ്പ് സ്ഥാ പിച്ചി രുന്നു. കൂടുതല്‍ സ്ഥലമേറെറടുത്ത് ശൗചാലയം ഉള്‍പ്പെടെ സ്ഥാപിക്കാനുള്ള പദ്ധതി ബാബു അം ഗീകരിച്ചില്ല. തുടര്‍ന്ന് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബാബു കുറിച്ചു.
ബാബുവിന്റെ സ്ഥലത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പി എസ് മോഹനന്റെ മകനായ കോണ്‍്ട്രാക്ടാറെ ഏല്‍പിച്ചാല്‍ ബാങ്കില്‍ നിന്നും വായ്പ തരപ്പെടുത്തി നല്‍കാം എന്ന് വാഗ്ദാനമു ണ്ടായിരുന്നുവെന്നും എന്നാല്‍ മറ്റൊരാള്‍ക്ക് നിര്‍മ്മാണ കരാര്‍ ഏല്‍പ്പിച്ചതോടെ മോഹനനും റോ ബിനും തന്നോട് പക കൂടിയെന്നും ഡയറിയി ല്‍ പറയുന്നു. ഡയറിയിലെ പേജിന്റെ പകര്‍പ്പ് മാധ്യമങ്ങളെ ഏല്‍പ്പിക്കണമെന്നും കത്തിലുണ്ട്.











