പെണ്‍കുട്ടിയുടെ വീഡിയോ കോളില്‍ ആവശ്യപ്പെട്ട ആനപാപ്പാന്‍ അറസ്റ്റില്‍. എറണാ കുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി
കോട്ടയം: പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ വീഡിയോ കോളില്‍ ആവശ്യപ്പെട്ട ആന പാപ്പാന്‍ അറസ്റ്റി ല്‍. എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍ കു ട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ രണ്ടു വര്‍ഷമായി 16 കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദത്തിലായിരുന്നു. പ്രദേശ ത്ത് ആനയുമായെത്തിയ സജി, വെള്ളം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. അവിടെവച്ച് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടു. വീഡിയോ കോളിലൂടെയും മറ്റും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
ഇതിനിടെയാണ് വീഡിയോ കോളിലൂടെ നഗ്‌ന ദൃശ്യങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടത്. പെണ്‍കുട്ടി ഫോണ്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെടുന്നത് മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ പാലാ പോലീസ് സ്റ്റേ ഷനുമായി ബന്ധപ്പെട്ട് പരാതി നല്‍കി. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. സ ജിയെ ഭരണങ്ങാനത്ത് നിന്ന് ജോലിക്കിടെയാണ് പിടികൂടിയത്.